ഭക്ഷ്യവിഷബാധ: കാക്കനാട് ലെ ഹയാത്ത് ഹോട്ടലിനെതിരെ വീണ്ടും പരാതി
കാക്കനാട്ടെ ഹോട്ടൽ ലെ ഹയാത്തിനെതിരെ വീണ്ടും പരാതി. കോട്ടയം സ്വദേശിനി വാഴക്കാലയിൽ താമസിക്കുന്ന ലിമ ബാബുവാണ് പരാതി നൽകിയത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടിവന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതോടെ ഭക്ഷ്യവിഷബാധയിൽ ആകെ പരാതികളുടെ എണ്ണം മൂന്നായി.
ഭക്ഷ്യവിഷബാധ സംഭവത്തിൽ ലെ ഹയാത്ത് ഹോട്ടൽ ഉടമക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. മരിച്ച കോട്ടയം സ്വദേശി രാഹുൽ ഡി നായരുടെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തത്. ഹോട്ടൽ ലൈസൻസി ആരെന്നറിയിക്കാനും പൊലീസ് ഹോട്ടലുടമക്ക് നിർദ്ദേശം നൽകി. ഹോട്ടലിൽ നിന്ന് ഷവർമയും മയോണൈസും വാങ്ങി കഴിച്ചതിനു പിന്നാലെയാണ് രാഹുലിന് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് വീട്ടുകാരുടെ ‘പരാതിയിൽ ആരോപിച്ചിട്ടുള്ളത്.
ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ഒക്ടോബർ 25 നാണ് മരണപ്പെട്ടത്. കോട്ടയം സ്വദേശിയായ രാഹുൽ ഡി നായരെന്ന 24 കാരൻ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ഇതിനടുത്തായി വാടകക്ക് താമസിക്കുന്ന രാഹുൽ കഴിഞ്ഞ ആഴ്ച ഷവർമ പാഴ്സലായി വാങ്ങി കഴിച്ചത്. കാക്കനാട് ലെ ഹയാത്ത് എന്ന ഹോട്ടലിൽ നിന്നാണ് ഷവർമ പാഴ്സലായി വാങ്ങിയത്. ഇത് കഴിച്ചതിനു പിന്നാലെ രാഹുലിൻ്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയിരുന്നു. ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ രാഹുലെ കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. എന്നാൽ ബുധനാഴ്ചയോടെ രാഹുൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Story Highlights: Another Le Hayat customer complaint food poison
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here