ഇന്ത്യന്‍ മാമ്പഴത്തിന് പ്രിയമേറുന്നു; കയറ്റുമതിയില്‍ 19 ശതമാനം വര്‍ധന

ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ കയറ്റുമതിയില്‍ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 19 ശതമാനം വര്‍ധന. നിലവില്‍ 41 രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴം കയറ്റുമതി ചെയ്യപ്പെടുന്നത്.അതീവ രുചികരമായ ഇന്ത്യന്‍ മാമ്പഴത്തിന് വിദേശരാജ്യങ്ങളില്‍ ആവശ്യക്കാര്‍ ഏറുന്നുവെന്നാണ് വാണിജ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 2023 ഏപ്രിലിനും ഓഗസ്റ്റിനുമിടയില്‍ നാലു കോടി ഡോളര്‍ വിലവരുന്ന 27,330 മെട്രിക് ടണ്‍ മാമ്പഴമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. (India exports mangoes worth $47.98 million, up 19% from last year)
41 രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴത്തിന്റെ ആവശ്യക്കാര്‍. കൂട്ടത്തില്‍ അമേരിക്കയിലേക്കാണ് ഇറക്കുമതി കൂടുതല്‍. 2000 മെട്രിക് ടണ്‍ മാമ്പഴമാണ് അമേരിക്ക ഇറക്കുമതി ചെയ്തത്. ന്യൂസിലണ്ടാണ് രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.
ഇന്ത്യന്‍ മാമ്പഴത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ കൃഷി വകുപ്പ് അധികൃതരെ ഇന്ത്യയിലെ നാസിക്, ബംഗലുരു, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രീക്ലിയറന്‍സ് കേന്ദ്രങ്ങളിലേക്ക് ഇന്ത്യന്‍ കൃഷി വകുപ്പ് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
Story Highlights: India exports mangoes worth $47.98 million, up 19% from last year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here