Advertisement

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മോശം തുടക്കം; മൂന്ന് വിക്കറ്റുകൾ നഷ്ടമായി

October 29, 2023
Google News 1 minute Read
India vs England Live Score

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക് മോശം തുടക്കം. ഇംഗ്ലണ്ട് പേസ് അറ്റാക്കിനെ ക്ഷമയോടെ നേരിടുന്നതിൽ പിഴച്ച ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. 13 പന്തിൽ ഒൻപത് റൺസ് നേടി ഗില്ലും, 9 പന്തിൽ റൺസൊന്നുമെടുക്കാതെ വിരാട് കോലിയും, 16 പന്തിൽ 4 റൺസ് നേടി ശ്രയസ്‌ അയ്യരും പുറത്തവുകയായിരുന്നു.

അനാവശ്യ ഷോട്ടിന് ശ്രമിച്ച വിക്കറ്റ് നഷ്ട്ടപ്പെടുത്തുകയായിരുന്നു അയ്യർ. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് രണ്ട് വിക്കറ്റും ഡേവിഡ് വില്ലി ഒരു വിക്കറ്റ് സ്വന്തമാക്കി. ഈ ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ഇന്ത്യ സ്കോർ പിന്തുടർന്ന് ജയിച്ചിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് മറക്കാനാഗ്രഹിക്കുന്ന ലോകകപ്പായിരിക്കും ഇതുവരെ ഈ ലോകകപ്പ്, ആദ്യ അഞ്ച് മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് ഇംഗ്ലണ്ട് നേടിയത്. നിലവിൽ ഏറ്റവും താഴെയാണ് പോയിന്റ് പട്ടികയിൽ ഇംഗ്ലണ്ടിന്റെ സ്ഥാനം.

നിലവിൽ കെഎൽ രാഹുലും ക്യാപ്റ്റൻ രോഹിത് ശർമ്മയുമാണ് ക്രീസിൽ. കഴിഞ്ഞ മത്സരത്തിലെ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്.

Story Highlights: India vs England Live Score

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here