Advertisement

ഗസ്സയിലെ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നു

October 29, 2023
3 minutes Read
Internet phone services return to Gaza after Israel attack

ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്ന ഗസ്സയിലെ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നു. ഗസ്സയിൽ ആശയവിനിമയ സേവനങ്ങൾ നൽകുന്ന പാൽടെൽ ഗ്രൂപ്പ് ലാൻഡ്‌ലൈൻ, മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ ക്രമേണ പുനഃസ്ഥാപിക്കുകയാണെന്ന് പറഞ്ഞു.
വെല്ലുവിളി നിറ‌ഞ്ഞ സാഹചര്യമാണെന്നും ആശയവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടെലികോം കമ്പനി അറിയിച്ചു.(Internet phone services return to Gaza after Israel attack)

വെള്ളിയാഴ്ചയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തെത്തുടർന്ന് ഗസ്സയിൽ ഏകദേശം 36 മണിക്കൂറോളം ആശയവിനിമയം തടസ്സപ്പെട്ടിരുന്നു. കമ്മ്യൂണിക്കേഷൻ ലൈനുകളും ടവറുകളും തകർന്നതായി പലസ്തീൻ ടെലികോം ദാതാക്കൾ സ്ഥിരീകരിച്ചു. പോരാട്ടം കനക്കുന്ന ​ഗസ്സയിൽ സ്ഥിതി​ഗതികൾ കൂടുതൽ സങ്കീർണമാക്കിക്കൊണ്ടുള്ള തുടർച്ചയായ വ്യോമാക്രണമാണ് ഇന്റർനെറ്റ് സേവനമടക്കമുള്ള സംവിധാനങ്ങളുടെ തകർച്ചയിലേക്കെത്തിച്ചത്. മുനമ്പിൽ ആശയവിനിമയം നഷ്ടപ്പെടുന്നതോടെ യുദ്ധക്കുറ്റങ്ങളടക്കം മറയ്ക്കുന്നതിന് ഇടയാക്കുമെന്ന്
ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈറ്റ്‌സ് വാച്ചും ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു.

Read Also: യുദ്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയെന്ന് നെതന്യാഹു; മരണം 8000 കടന്നു

അതേസമയം ഗസ്സയിലെ അന്താരാഷ്ട്ര അംഗീകൃത സഹായ സംഘടനകൾക്ക് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം വാഗ്ദാനം ചെയ്യുമെന്ന് ഇലോൺ മസ്‌ക് ​പറഞ്ഞതും ഇസ്രായേലിന്റെ പ്രതിഷേധത്തിന് കാരണമായി. ഇങ്ങനെ സഹായം നൽകുന്നത് ഹമാസ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നായിരുന്നു ഇസ്രയേൽ കമ്മ്യൂണിക്കേഷൻ മന്ത്രി ഷ്ലോമോ കാർഹിയുടെ പ്രതികരണം.

Story Highlights: Internet phone services return to Gaza after Israel attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top