ലോക്‌സഭാ തെരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്. രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാനാണ് ലീഗ് നീക്കം നടത്തുന്നത്. ഈ ആവശ്യം മുസ്ലീം ലീഗ് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. (Muslim League may demand Wayanad seat ahead Loksabha Election 2024)
അതിനിടെ മണ്ഡലമാറ്റമെന്ന ആവശ്യം ഇ ടി മുഹമ്മദ് ബഷീറും ഉന്നയിച്ചിട്ടുണ്ട്. പൊന്നാനിയില്‍ നിന്ന് മലപ്പുറത്തേക്ക് മാറണമെന്ന ആവശ്യം അദ്ദേഹം മുസ്ലീംലീഗ് നേതൃത്വത്തെ അറിയിച്ചു. കോണ്‍ഗ്രസില്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മുസ്ലീം ലീഗിനുള്ളില്‍ സീറ്റുകളെക്കുറിച്ച് കൃത്യമായ ചര്‍ച്ചകള്‍ നടന്നുവെന്നതാണ് ഏറെ ശ്രദ്ധേയം. തെരഞ്ഞെടുപ്പിന് എങ്ങനെ ഒരുങ്ങണമെന്നത് സംബന്ധിച്ചും പി കെ കുഞ്ഞാലിക്കുട്ടിയുടേയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടേയും നേതൃത്വത്തില്‍ ആലോചന നടന്നുവരികയാണ്.
മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിക്കുന്നതിന് ചര്‍ച്ചകളും നടത്തിവരികയാണ്. ലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം മലബാറില്‍ വലിയ ആവേശം തീര്‍ത്തതിന്റെ കൂടി ആത്മവിശ്വാസത്തിലാണ് ലീഗ് കാലേകൂട്ടി തെരഞ്ഞെടുപ്പ് ഒരുക്കള്‍ ആരംഭിക്കുന്നത്.
Story Highlights: Muslim League may demand Wayanad seat ahead Loksabha Election 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here