ലിവർപൂൾ താരത്തിൻ്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടുപോയി; അമ്മയെ രക്ഷപ്പെടുത്തി, പിതാവിനായി തെരച്ചിൽ

Parents Of Liverpool Winger Luis Diaz Kidnapped In Colombia: ലിവർപൂളിന്റെ കൊളംബിയൻ താരം ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. മോട്ടോർ ബൈക്കുകളിലെത്തിയ ആയുധധാരികളാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് കൊളംബിയൻ മാധ്യമങ്ങൾ. ഡയസിന്റെ അമ്മയെ രക്ഷപ്പെടുത്തിയെങ്കിലും, പിതാവിനായി തെരച്ചിൽ തുടരുകയാണെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.
പിതാവ് ലൂയിസ് മാനുവൽ ഡയസ്, അമ്മ സിലിനിസ് മറുലാൻഡ എന്നിവരെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ‘ലാ ഗുജിറ’ മേഖലയിലെ ഒരു സർവീസ് സ്‌റ്റേഷനിൽ നിൽക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ ആയുധധാരികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രോസിക്യൂട്ടർമാരുടെയും പൊലീസിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും ഒരു പ്രത്യേക സംഘമാണ് തെരച്ചിൽ നടത്തുന്നത്.
NOTICIA. La Policía de Colombia rescató a la mamá de Luis Díaz, Cilenis Marulanda, sigue la operación para lograr la libertad del padre, Luis Manuel Díaz. pic.twitter.com/KqOb5cnvku
— Futbol de Inglaterra (@Mercado_Ingles) October 28, 2023
അമ്മ മറുലാൻഡയെ രാജ്യത്തിന്റെ വടക്കൻ ഭാഗത്തുള്ള ബരാങ്കസിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പിതാവിനായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് ഡയറക്ടർ ജനറൽ വില്യം സലാമങ്ക പറഞ്ഞു. അതേസമയം 26 കാരനായ ലിവർപൂൾ, കൊളംബിയ വിംഗർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. മയക്കുമരുന്ന്, ക്രിമിനൽ മാഫിയ അരങ്ങുവാഴുന്ന കൊളംബിയയിൽ പണത്തിനു വേണ്ടി പ്രശസ്തരായ ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവാണ്.
Story Highlights: Parents Of Liverpool Winger Luis Diaz Kidnapped In Colombia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here