Advertisement

ശ്രീനഗറിൽ ഭീകരാക്രമണം; തീവ്രവാദികളുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

October 29, 2023
2 minutes Read
Police Officer Shot At By Terrorists In Srinagar

Police Officer Shot At By Terrorists In Srinagar: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. ഈദ്ഗാഹ് പള്ളിക്ക് സമീപം ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. ഇൻസ്‌പെക്ടർ മസ്‌റൂർ അഹമ്മദിനാണ് വെടിയേറ്റതെന്ന് കശ്മീർ സോൺ പൊലീസ്.

പിസ്റ്റൾ ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയതെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു. പരിക്കേറ്റ പൊലീസുകാരനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസും സുരക്ഷാ സേനയും പ്രദേശം വളഞ്ഞിട്ടുണ്ട്. ഭീകരരെ കണ്ടെത്തുന്നതിനായി സ്ഥലത്ത് തെരച്ചിൽ ആരംഭിച്ചു.

Story Highlights: Police Officer Shot At By Terrorists In Srinagar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top