ആന്ധ്രാപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 3 പേർ മരിച്ചു

ആന്ധ്രാപ്രദേശിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. അപകടത്തിൽ 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എട്ടു മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്. വിജയനഗരയിൽ ഒഡീഷയിലെ റായ്ഗഡയിലേക്ക് പോയ ട്രെയിനും വിശാഖപട്ടണത്ത് നിന്ന് ആന്ധ്രാപ്രദേശിലെ പലാസയിലേക്ക് പോവുകയായിരുന്ന ട്രെയിനുമാണ് കൂട്ടിയിടിച്ചത്.
സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. 3 കോച്ചുകളാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി അടിയന്തര ദുരിതാശ്വാസ നടപടികൾക്കും വിജയനഗരത്തിന്റെ അടുത്തുള്ള ജില്ലകളായ വിശാഖപട്ടണം, അനകപ്പള്ളി എന്നിവിടങ്ങളിൽ നിന്നും ആംബുലൻസുകൾ അയക്കാനും ഉത്തരവിട്ടിട്ടുണ്ട്. വൈദ്യസഹായം നൽകുന്നതിന് അടുത്തുള്ള ആശുപത്രികളിൽ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കാനും നിർദ്ദേശിച്ചു.
Story Highlights: three killed and several injured after two trains collide in Andhra Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here