Advertisement

ആരാണ് യഹോവ സാക്ഷികൾ?

October 29, 2023
Google News 3 minutes Read
Who is Jehovah witness?

അമേരിക്കക്കാരനായ ചാൾസ് ടെയ്‌സ് റസ്സൽ എന്ന ബൈബിൾ ഗവേഷകൻ 1876-ൽ സ്ഥാപിച്ച ബൈബിൾ വിദ്യാർത്ഥികൾ എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് പല നവീകരണങ്ങൾക്കു ശേഷം 1931-ൽ യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചത്. യഹോവ സാക്ഷികൾ 1905-ൽ കേരളത്തിൽ പ്രചാരണത്തിനെത്തിയെങ്കിലും 1950-കളിലാണ് ഇവർ സജീവമായിത്തുടങ്ങിയത്. യഹോവയുടെ സാക്ഷികൾ എന്നതാണ് ഔദ്യോഗിക നാമമെങ്കിലും കേരളത്തിൽ ഇവരെ ‘യഹോവാ സാക്ഷികൾ’ എന്നാണ് വിളിക്കപ്പെടുന്നത്. യഹോവയുടെ സാക്ഷികളുടെ സ്ഥാപകനായ സി ടി റസ്സൽ 1912ൽ തിരുവനന്തപുരത്ത് പ്രസംഗിച്ച സ്ഥലം ഇപ്പോഴും റസ്സൽപുരം എന്നാണ് അറിയപ്പെടുന്നത്.(Who is Jehovah witness?)

യഹോവ സാക്ഷികൾ ബൈബിളിനെ അംഗീകരിക്കുന്നവരാണെങ്കിലും മൗലികവാദികളെല്ലാണ് അവർ പറയുന്നത്. ബൈബിളിലെ പല ഭാഗങ്ങളും ആലങ്കാരിക ഭാഷയിലോ പ്രതീകങ്ങൾ ഉപയോഗിച്ചോ ആണ് എഴുതിയിരിക്കുന്നതെന്നും അവ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കേണ്ടവയല്ലെന്നുമാണ് അവർ വിശ്വസിക്കുന്നത്. യേശുവിന്റെ പഠിപ്പിക്കലും മാതൃക പിൻപറ്റുകയും രക്ഷകനും ദൈവപുത്രനുമെന്ന നിലയിൽ ആദരിക്കുകയും ചെയ്യുന്നു. ആ അർത്ഥത്തിൽ ക്രിസ്ത്യാനികളായാണ് സ്വയം വിശേഷിപ്പിക്കുന്നത്. എന്നിരുന്നാലും യേശു സർവശക്തനായ ദൈവമല്ലെന്നും ത്രിത്വോപദേശത്തിന് തിരുവെഴുത്തടിസ്ഥാനമല്ലെന്നും ബൈബിളിൽ നിന്നും പഠിച്ചിരിക്കുന്നുവെന്നുമാണ് യഹോവ സാക്ഷികൾ പറയുന്നത്.

യഹോവ സാക്ഷികളുടെ കണ്ണിൽ സ്വർഗത്തിൽ നിന്നും ഭരിക്കുന്ന ഒരു യഥാർത്ഥ സർക്കാരാണ് ദൈവരാജ്യം. അല്ലാതെ ക്രിസ്ത്യാനികളുടെ ഹൃദയത്തിൽ തോന്നുന്ന ഒരു അവസ്ഥയല്ല. മനുഷ്യ സർക്കാരുകളെയെല്ലാം നീക്കിയശേഷം ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം നിറവേറ്റപ്പെടുമെന്നും ബൈബിൾ പ്രവചനം സൂചിപ്പിക്കുന്നതിന് അനുസരിച്ച് നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്ത് ആയതിനാൽ ദൈവരാജ്യം എത്രയും പെട്ടെന്ന് ഇക്കാര്യങ്ങളെല്ലാം നടപ്പിലാക്കുമെന്നുമാണ് യഹോവ സാക്ഷികൾ പറയുന്നത്. യേശു സ്വർഗത്തിൽ നിന്ന് ഭരിക്കുന്ന ദൈവരാജ്യത്തിന്റെ രാജാവാണെന്നും ആ ഭരണം 1914-ൽ ആരംഭിച്ചുവെന്നും അവർ വിശ്വസിക്കുന്നു. ഇവരുടെ ആരാധനാലയത്തെ ‘രാജ്യഹാൾ’ എന്നാണ് വിളിക്കുന്നത്. കുരിശോ മറ്റു വിഗ്രഹങ്ങളോ ആരാധനക്കായി ഇവർ ഉപയോഗിക്കാറില്ല. വീടുതോറുമുള്ള സുവിശേഷ പ്രവർത്തനം ഇവരുടെ മുഖമുദ്ര ആണ്. വീക്ഷാഗോപുരം, ഉണരുക എന്നീ മാസികകൾ ഇവരുടെ പ്രസിദ്ധീകരണങ്ങളാണ്.

Read Also: കളമശേരിയില്‍ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

മതപ്രേരിതമായും, രാഷ്ട്രീയപ്രേരിതമായും ഇവർക്കെതിരെയുള്ള നീക്കങ്ങളും അക്രമങ്ങളും മിക്ക രാജ്യങ്ങളിലും തന്നെ ഉണ്ടായിട്ടുണ്ട്. ഇവരുടെ പ്രവർത്തനങ്ങളും, പ്രസിദ്ധീകരണങ്ങളും ഇപ്പോഴും ചൈന, വിയറ്റ്‌നാം, ഇസ്ലാമിക രാജ്യങ്ങൾ തുടങ്ങിയവയിൽ നിരോധിച്ചിരിക്കുന്നു.

Story Highlights: Who is Jehovah witness?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here