Advertisement

സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ചു; ഒഴുക്കില്‍പ്പെട്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

October 30, 2023
Google News 2 minutes Read
12 year old girl died after boats collide in kottayam

കോട്ടയം അയ്മനത്ത് സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിച്ച് ഒഴുക്കില്‍പ്പെട്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം. കുടവച്ചൂര്‍ സെന്റ് മൈക്കിള്‍സ് സ്കൂള്‍ വിദ്യാര്‍ത്ഥിനി അനശ്വരയാണ് മരിച്ചത്.

ഇടത്തോട്ടില്‍ നിന്നും പ്രധാന ജലപാതയിലേക്ക് കയറുന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. തടിവള്ളത്തിന്റെ മധ്യഭാഗത്തായി ബോട്ട് ഇടിക്കുകയായിരുന്നു. അമ്മയും സഹോദരിയും അത്ഭുതകരമായി രക്ഷപ്പെട്ടു.

കോട്ടയത്തു നിന്ന് അടക്കമുള്ള ഫയര്‍ഫോഴ്സ് സംഘം മൂന്നുമണിക്കൂറോളം തെരച്ചില്‍ നടത്തിയശേഷമാണ് മൃതദേഹം കണ്ടെടുക്കാനായത്.

Story Highlights: 12 year old girl died after boats collide in kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here