സന്ധിവേദനയ്ക്ക് ആയുര്‍വേദം; മയാക്റ്റിന്‍ ഓര്‍ത്തോ റോള്‍ ഓണ്‍ വിപണിയിലെത്തിച്ച് ധാത്രി

ശരീര വേദനകള്‍ക്ക് വേഗത്തില്‍ ആശ്വാസം നല്‍കുന്ന മയാക്റ്റിന്‍ ഓര്‍ത്തോ റോള്‍ ഓണ്‍ വിപണിയില്‍ എത്തിച്ച് പ്രമുഖ ആയുര്‍വേദ ഗ്രൂപ്പായ ധാത്രി. മോഡേണ്‍ ഫോര്‍മാറ്റും ആയുര്‍വേദവും കൂടി സമന്വയിപ്പിച്ചാണ് ധാത്രി ഗവേഷണ വിഭാഗം, മയാക്റ്റിന്‍ ഓര്‍ത്തോ റോള്‍ ഓണ്‍ വിപണിയിലെത്തിച്ചത്. (Dhathri Ayurveda Myactin Ortho Roll On for Pain Relief in markets)
സന്ധി വേദന, നടുവേദന, പേശികളിലെ വേദന, ഉളുക്ക്, നീര്‍വീക്കം എന്നിവയ്‌ക്കെല്ലാം വേഗത്തില്‍ ആശ്വാസം നല്‍കുന്നതാണ് ധാത്രി മയാക്റ്റിന്‍ ഓര്‍ത്തോ റോള്‍. റോള്‍ ഓണ്‍ രൂപത്തില്‍ ആയതുക്കൊണ്ട് തന്നെ എളുപ്പത്തില്‍ ഉപയോഗിക്കാമെന്നതും മയാക്റ്റിന്റെ പ്രത്യേകതയാണ്.
ആയുര്‍വേദത്തില്‍ വേദനയ്ക്ക് പരിഹാരമായി അനുശാസിക്കുന്ന മഹാ നാരായണ തൈലവും കുന്തിരിക്കം, കരിനൊച്ചി, ആവണക്ക്, കര്‍പ്പൂരം, പുതിന, ഗന്ധപുര തൈലം തുടങ്ങിയ അമൂല്യങ്ങളായ വേദന നിവാരണ ഔഷധങ്ങളെല്ലാം കൂട്ടി ചേര്‍ത്ത്, ഓയിലിനേക്കാള്‍ താരതമ്യേന, കട്ടി കൂടിയ രൂപത്തിലാക്കിയാണ് മയാക്റ്റിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ വേദനയുള്ള ഭാഗങ്ങളില്‍ പുരട്ടുമ്പോള്‍, ശരീരത്തില്‍ വേഗത്തില്‍ ആഗിരണം ചെയ്യും. റോള്‍ ഓണ്‍ ആയതിനാല്‍ പുരട്ടാന്‍ വളരെ എളുപ്പമാണ്.
സാധാരണ ബാം പോലെ ശരീരത്തില്‍ ഒട്ടിപിടിക്കുകയോ, വസ്ത്രങ്ങളില്‍ കറയോ മറ്റു പാടുകളോ ഉണ്ടാവില്ലായെന്നുള്ളതും മയാക്റ്റിന്റെ സവിശേഷതകളില്‍ പെടുന്നു. അതോടൊപ്പം തന്നെ, ശാരീരിക അധ്വാനം കൂടുതലുള്ള വ്യായാമങ്ങള്‍ മൂലം ഉണ്ടാകുന്ന, പേശി വേദന, ഉളുക്ക്, ചതവ് എന്നിവയ്ക്കും,കൂടുതല്‍ സമയം ഇരുന്നും നിന്നും ജോലി ചെയ്യുന്നവര്‍ക്കുണ്ടാകുന്ന, നെക്ക് പെയിന്‍, ഷോള്‍ഡര്‍ പെയിന്‍, ബാക് പെയിന്‍, എന്നിവയ്ക്കും ധാത്രി മയാക്റ്റിന്‍ വേഗത്തില്‍ ആശ്വാസം പകരും.
ജോലിയ്ക്കിടയിലും , വ്യായാമം ചെയ്യുമ്പോഴും, ആയിരിക്കുന്ന സ്ഥലങ്ങളില്‍ തന്നെ ഇരുന്ന്, യാതൊരു ബുദ്ധിമുട്ടും കൂടാതെ, എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കുവാന്‍ സാധിക്കുന്നതു കൊണ്ടാണ് ധാത്രി മയാക്റ്റിന്‍ ഇത്ര വേഗത്തില്‍ ജനപ്രിയമായത്.ധാത്രി മായാക്റ്റിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും ഡോക്ടറോട് സംസാരിക്കാനും ധാത്രി കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍: +91 8589858590
Story Highlights: Dhathri Ayurveda Myactin Ortho Roll On for Pain Relief in Markets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here