കെ യു ഇഖ്ബാലിന്റെ ലേഖന സമാഹാരം ‘കണ്ണും കാതും’ പ്രകാശനം ചെയ്തു

സൗദി അറേബ്യയിലെ പ്രമുഖ മലയാള മാധ്യമ പ്രവർത്തകനായിരുന്ന കെ യു ഇഖ്ബാലിന്റെ ലേഖനങ്ങൾ ക്രോഡീകരിച്ച് ‘കണ്ണും കാതും’ എന്ന പേരിൽ പ്രകാശനം ചെയ്തു. ഇഖ്ബാലിന്റെ രണ്ടാം ചരമ വാർഷികത്തിൽ ‘ഓർമ്മകളിൽ ഇഖ്ബാൽ’ എന്ന ശീർഷകത്തിൽ റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ നിഷാദ് റാവുത്തറാണ് പുസ്തകം പ്രകാശനം ചെയ്തത്. പ്രമുഖ മാധ്യമ പ്രവർത്തകനായ നജിം കൊച്ചുകലുങ്ക് പുസ്തകം ഏറ്റുവാങ്ങി.
പ്രത്യക്ഷമല്ലാത്ത പ്രവാസത്തിന്റെ പ്രതിസന്ധികൾ പുറം ലോകത്തേക്ക് എഴുതിയറിയിക്കുന്നതിൽ കാര്യമായ പങ്ക് ഇഖ്ബാലിനുണ്ടായിരുന്നെന്ന് പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചവർ പറഞ്ഞു. സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ ക്രിയാത്മകമായി പ്രചോദിപ്പിക്കുന്നതിന് ഇഖ്ബാന്റെ എഴുത്ത് കാരണമായിട്ടുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത പൊതുരംഗത്തുള്ളവർ അഭിപ്രായപ്പെട്ടു.
പ്രിന്റ് പബ്ലിക്കേഷൻ പറത്തിറക്കിയ പുസ്തകം മീഡിയ ഫോറത്തിന്റെ ലൈബ്രറിയിൽ വായനക്കാർക്കായി എത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗൾഫിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ എം സി എ നാസർ, മീഡിയഫോറം പ്രതിനിധികളായ അഷ്‌റഫ് വേങ്ങാട്ട്, നസറുദ്ധീൻ വി ജെ, സുലൈമാൻ ഊരകം, ഷംനാദ് കരുനാഗപ്പള്ളി, ജലീൽ ആലപ്പുഴ, ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ,ഷഫീക് മൂന്നിയൂർ, നൗഫൽ പാലക്കാടൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ശിഹാബ് കൊട്ടുകാട്, ഡോ:അബ്ദുൽ അസീസ്,ജോസഫ് അതിരുങ്കൽ,ഇബ്രാഹീം സുബ്ഹാൻ,സുധീർ കുമ്മിൾ,നിഖില സമീർ,സജീവ്,ഗഫൂർ കൊയിലാണ്ടി എന്നിവർ ഉൾപ്പടെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
Story Highlights: ku iqbal kannum kathum published
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here