Advertisement

വയനാട് 11 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി

October 30, 2023
Google News 1 minute Read
wayanad dog attack 11 years old

വയനാട് വെളളമുണ്ട പുളിഞ്ഞാലിന് സമീപം ഓണി വയലിൽ 11 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി. പുളിഞ്ഞാൽ കോട്ടമുക്കത്ത് പണിയ കോളനിയിലെ ചന്ദ്രൻ്റെയും, മിനിയുടെയും മകൻ വിനായകിനെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. ബന്ധുവീട്ടിൽ പോയി കൂട്ടുകാരോടൊപ്പം തിരികെ വരുമ്പോൾ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റും, മാന്തലേറ്റും മുറിവുകളുണ്ട്. അവശനിലയിലായി ബോധം നഷ്ടപ്പെട്ട കുട്ടിയെ ബന്ധുക്കളും, നാട്ടുകാരും മാനന്തവാടി മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു.

Story Highlights: wayanad dog attack 11 years old

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here