Advertisement

രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത് മതധ്രുവീകരണം ഉന്നമിട്ട്, പേടിച്ചോടുമെന്ന് കരുതേണ്ട; വി മുരളീധരൻ

October 31, 2023
Google News 2 minutes Read

രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത് മതധ്രുവീകരണം ഉന്നമിട്ടാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. രാജീവ് ചന്ദ്രശേഖർ ഇത് കണ്ട് പേടിച്ച് ഓടുമെന്ന് കരുതേണ്ട. ഗോവിന്ദൻ മാഷിനെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്നും വി മുരളീധരൻ ചോദിച്ചു.(Rajeev Chandrasekhar Wont Run Back-V Muraleedharan)

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മത ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഭീകരപ്രവർത്തനത്തിന് ഏറെ സാധ്യതയുള്ള സ്ഥലമായി കേരളം മാറിയിരിക്കുകയാണ്. എലത്തൂർ ട്രെയിൻ തീവയ്പ് അതാണ് വ്യക്തമാക്കിയത്. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാധാരണക്കാരുടെ ആശങ്കകൾ മുഖ്യമന്ത്രി അഭിസംബോധന ചെയ്തില്ല.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഒരു വ്യക്തിക്ക് സ്വയം ബോംബ് നിർമ്മിച്ച്, സ്ഫോടനം നടത്താമെന്ന അപകടകരമായ സാഹചര്യത്തിലേക്ക് കേരളം എത്തിയിരിക്കുന്നു. ഈ ആശങ്ക പരിഹരിക്കുന്ന ഒരു കാര്യവും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞില്ല. പ്രതിപക്ഷവും മുഖ്യമന്ത്രിയുടെ കെണിയിൽ പെട്ടു. നിരപരാധികൾ കൊല്ലപ്പെടാമെന്ന ഭീതി നിറഞ്ഞ സാഹചര്യമാണ് കേരളത്തിലെന്നും അദ്ദേഹം വിമർശിച്ചു.

കളമശേരി സ്ഫോടനത്തിൽ പ്രതി സ്വയം കീഴടങ്ങുന്നത് വരെ പോലീസിന് ഒരു വിവരവും ഇല്ലായിരുന്നു. ഭീകരപ്രവർത്തനമാണെന്ന കാര്യത്തിൽ എം വി ഗോവിന്ദനടക്കം ആർക്കും സംശയമുണ്ടായിട്ടില്ല. ഡൊമിനിക് മാർട്ടിൻ മാത്രമേ പ്രതിയായുള്ളോ എന്ന സംശയം പ്രകടിപ്പിച്ചാൽ അന്വേഷണത്തെ തടസപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറയുമെന്നും മുരളീധരൻ വ്യക്തമാക്കി.

Story Highlights: Rajeev Chandrasekhar Wont Run Back-V Muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here