Advertisement

‘എനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു’; ക്യാൻസർ പോരാട്ടത്തെ കുറിച്ച് നിഷ ജോസ്

November 1, 2023
Google News 2 minutes Read
nisha jose about fighting cancer

സ്തനാർബുദത്തിനെതിരായ പോരാട്ടത്തെ കുറിച്ച് വിശദീകരിച്ച് സാമൂഹ്യ പ്രവർത്തക നിഷ ജോസ്. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും സത്‌നാർബുദം കണ്ടെത്തിയതിനെ കുറിച്ചും തനിക്കൊപ്പം ഭർത്താവ് ജോസ് കെ.മാണി കരുത്തോടെ നിന്നതിനെ കുറിച്ചും നിഷ ജോസ് പറഞ്ഞു. ( nisha jose about fighting cancer )

സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു നിഷ ജോസിന്റെ വെളിപ്പെടുത്തൽ. ‘എല്ലാ വർഷവും ഞാൻ മാമോഗ്രാം ചെയ്യാറുണ്ട്. ഈ വർഷം ഒക്ടോബർ ആദ്യം മാമോഗ്രാം ചെയ്തപ്പോൾ ചെറിയൊരു തടിപ്പ് അനുഭവപ്പെട്ടു. അൾട്രാസൗണ്ട് ചെയ്തപ്പോൾ ക്യാൻസറാണെന്ന് മനസിലായി. എനിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാമോഗ്രാം വഴി മാത്രമാണ് എന്റെ രോഗം കണ്ടുപിടിച്ചത്. ഭാഗ്യം. ഈ കാലയളവിൽ എന്റെ കുടുംബം എന്നോടൊപ്പം ഉണ്ടായിരുന്നു. ജോസ് എനിക്കൊപ്പം തന്നെ നിന്നു. ജോസിന്റെ സഹോദരിയും ഭർത്താവും, മാതാപിതാക്കളും എന്റെ മക്കളും എനിക്കൊപ്പം നിന്നു. ക്യാൻസറിനെ കീഴടക്കിയിട്ടേയുള്ളൂ’ – ദൃഡതയോടെ നിഷ ജോസ് പറഞ്ഞു.

എക്‌സ് റേ ഉപയോഗിച്ച് സ്തനത്തിലുണ്ടാകുന്ന വ്യത്യാസങ്ങളെ കണ്ടെത്തുന്നതാണ് മാമോഗ്രാം. 35 വയസ് കഴിഞ്ഞ സ്ത്രീകൾ വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യണമെന്ന് വിഡിയോയുടെ അവസാനം നിഷ ജോസ് പറയുന്നു.

Story Highlights: nisha jose about fighting cancer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here