Advertisement

സ്വവർ​ഗ വിവാഹത്തിന് അനുമതി നിഷേധിച്ച വിധി പുനഃപരിശോധിക്കണം; സുപ്രിംകോടതിയില്‍ ഹര്‍ജി

November 1, 2023
Google News 2 minutes Read
Verdict denying same-sex marriage should be reconsidered Petition in Supreme Court

സ്വവർഗ വിവാഹത്തിനെതിരായ സുപ്രിം കോടതി ഭരണഘടന ബെഞ്ച് വിധിക്കെതിരെ പുനഃപരിശോധന ഹർജി. രാജ്യത്ത് സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന വിധിക്കെതിരെയാണ് പുനഃപരിശോധന ഹർജി. ഭൂരിപക്ഷ വിധിയിൽ പ്രഥമദൃഷ്ട്യാ പിശകുണ്ട് എന്നാണ് പുനഃപരിശോധന ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.

സുപ്രിം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് പുനഃപരിശോധന ഹർജി സമർപ്പിച്ചിരിക്കുന്നത്. നേരത്തെ സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജികൾ ഒക്ടോബർ 17 ന് സുപ്രിം കോടതി തള്ളിയിരുന്നു. സ്വവർഗ വിവാഹം അംഗീകരിക്കാൻ നിയമങ്ങൾ ഉണ്ടാക്കേണ്ടത് പാർലമെന്റാണെന്നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠമായ തീരുമാനം.

മുൻ ഹർജിക്കാരിൽ ഒരാൾ തന്നെയാണ് പുനഃപരിശോധന ഹർജി നൽകിയത്. ഭൂരിപക്ഷ വിധിയിൽ പ്രഥമദൃഷ്ട്യാ പിശകുണ്ട് എന്ന് ഹർജി നൽകിയ ഉദിത് സൂദ് ചൂണ്ടിക്കാണിക്കുന്നത്. ഹർജിക്കാരുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി കണ്ടെത്തിയെങ്കിലും ന്യായം ഉറപ്പാക്കാൻ വിധിക്കു കഴിഞ്ഞില്ല എന്നാണ് ആക്ഷേപം.1954ലെ സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യുന്നത് നിയമ വിധേയമാക്കണമെന്ന 21 ഹർജികളിലാണ് സുപ്രിംകോടതി വിധി പറഞ്ഞത്.

Read Also: മറാത്ത സംവരണം; മഹാരാഷ്ട്രയിൽ സംഭവിക്കുന്നതെന്ത്?

2023 ഏപ്രിൽ 18 മുതൽ മെയ് 11 വരെ 10 ദിവസങ്ങളിലായി 40 മണിക്കൂറോളം വാദം കേട്ട ശേഷമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണ ഘടന ബെഞ്ച് വിധി പറഞ്ഞത്.

Story Highlights:Verdict denying same-sex marriage should be reconsidered Petition in Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here