Advertisement

‘കേരളീയം ധൂർത്തല്ല, സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, കാരണം കേന്ദ്ര സർക്കാർ’; കെ എൻ ബാലഗോപാൽ

November 2, 2023
Google News 2 minutes Read

കേരളീയം ധൂർത്തല്ല, വാണിജ്യസാധ്യതകൾ തുറന്നിടുന്ന പദ്ധതിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന്റെ വളർച്ചയെ നിലനിർത്തുന്നതിനുള്ള പോസിറ്റീവായ ഘട്ടമാണ് ഇത്. കേരളത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, അതിന് കാരണം കേന്ദ്ര സർക്കാരാണ്.(K N Balagopal about Keraleeyam 2023)

കേന്ദ്രം സംസ്ഥാനത്തിന് തരാനുള്ള വിഹിതം കേന്ദ്രം വെട്ടി. ഇത് കേരളത്തിനോട് മാത്രമുള്ള അനീതിയാണെന്ന് കെഎന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവരവരുടെ ഉത്തരവാദിത്തം ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. ക്രിസ്മസ് വരെ പെന്‍ഷന്‍ നീളില്ല. പതിനെട്ട് മാസം വരെ ക്ഷേമപെന്‍ഷന്‍ മുടങ്ങിയ കാലമുണ്ട്. അടുത്ത ഗഡു ഉടന്‍ തന്നെ വിതരണം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: K N Balagopal about Keraleeyam 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement