Advertisement

കാസർഗോഡ് ദളിത് വിദ്യാർത്ഥിയുടെ തലമുടി മുറിച്ച സംഭവം; പ്രധാനാധ്യാപിക മുൻകൂർ ജാമ്യാപേക്ഷ നൽകി

November 2, 2023
Google News 1 minute Read
kasaragod dalit student hair cut principal bail

കാസർഗോഡ് സ്കൂൾ അസംബ്ലിയിൽ വച്ച് ദളിത് വിദ്യാർത്ഥിയുടെ തലമുടി മുറിച്ച സംഭവത്തിൽ പ്രധാനാധ്യാപിക ഷേർളി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ഈ മാസം ഏഴിന് ജാമ്യ ഹർജി കോടതി പരിഗണിക്കും. പ്രധാനധ്യാപിക ഒളിവിൽ തുടരുകയാണ്. കോട്ടമല എം.ജി.എം എ.യു.പി സ്കൂളിൽ കഴിഞ്ഞ മാസം 19നായിരുന്നു സംഭവം.

കാസർ​ഗോഡ് കോട്ടമല എംജിഎംഎ സ്കൂളിൽ ഈ മാസം 19നാണ് സംഭവം നടന്നത്. സംഭവത്തിൽ രക്ഷിതാവിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും നോക്കിനിൽക്കെയാണ് പ്രധാന അധ്യാപിക മുടി മുറിച്ചതെന്ന് പരാതിയിൽ പറയുന്നു. പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Story Highlights: kasaragod dalit student hair cut principal bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here