തൃശൂരില്‍ ചെള്ളുപനി ബാധിച്ച് വീട്ടമ്മ മരിച്ചു

ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൃശ്ശൂര്‍ കാഞ്ഞാണി കാരമുക്ക് ചാത്തന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം പുതവീട്ടില്‍ കുമാരന്‍ ഭാര്യ ഓമന ആണ് മരിച്ചത്. 63 വയസായിരുന്നു. ഒക്ടോബര്‍ ഏഴിന് പനി ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഓമന വ്യാഴാഴ്ച്ച രാവിലെയാണ് മരണപെട്ടത്. എവിടെ നിന്നാണ് ഇവര്‍ക്ക് ചെള്ള് പനി ബാധിച്ചതെന്ന് വ്യക്തമല്ല. (scrub typhus death reported in Thrissur)
ശരീരത്തില്‍ വരുന്ന കറുത്ത പാടുകളാണ് ചെള്ള് പനിയുടെ പ്രധാന ലക്ഷണം. ഇത് കൂടാതെ തലവേദന, പനി, ചുമ, പേശികളിലെ വേദന എന്നിവയുമുണ്ടാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കൃത്യമായി ചികിത്സ തേടണം.
Story Highlights: scrub typhus death reported in Thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here