മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് 12 വയസുകാരന്റെ ഭീഷണി; പൊലീസ് കേസെടുത്തു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീണി. ഭീഷണിയിൽ പൊലീസ് കേസ് എടുത്തു. പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ച് മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്.(Threat Against Pinarayi Vijayan)
കഴിഞ്ഞദിവസം വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഫോണ്‍ വിളിയെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്കൂൾ വിദ്യാർത്ഥിയാണ് വധഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
ഇന്നലെ വൈകുന്നേരം അഞ്ചേ കാലോടെയാണ് പൊലീസ് ആസ്ഥാനത്തേക്ക് ഒരു ഫോണ്‍ കോളെത്തിയത്. ഫോണില്‍ വിളിച്ചയാള്‍ ആദ്യം മോശമായി സംസാരിക്കുകയും പിന്നാലെ മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസിന്റെ എമര്‍ജന്‍സി സപ്പോര്‍ട്ടിങ് നമ്പരായ 112ലേക്ക് വിളിച്ചായിരുന്നു വധഭീഷണി മുഴക്കിയത്. ഒരാഴ്ചയ്ക്കിടെ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ രണ്ടാമത്തെ വധഭീഷണിയാണിത്.
Story Highlights: Threat Against Pinarayi Vijayan