ഒരേയൊരു ‘ഉലകനായകൻ’, ഒരേയൊരു ‘സൂപ്പർസ്റ്റാർ’, ഒരേയൊരു ‘തല’; ജനങ്ങളാണ് രാജാക്കന്മാർ ഞാൻ അവരുടെ ‘ദളപതി’യും; വിജയ്

ജയിലര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമര്‍ശത്തിന് പിന്നാലെ കഴിഞ്ഞ ഏതാനും മാസങ്ങളായി വിജയി ആണോ രജനികാന്ത് ആണോ സൂപ്പര്‍ സ്റ്റാര്‍ എന്ന ചോദ്യം തമിഴ്നാട്ടില്‍ പരക്കുന്നുണ്ട്. എന്നാൽ സൂപ്പർ സ്റ്റാർ വിഷയത്തിൽ വിജയിയോ രജനികാന്തോ വിശദീകരണങ്ങളോ പ്രതികരണങ്ങളോ നടത്തിയിരുന്നില്ല. ഇപ്പോഴിതാ അതിനുള്ള ഉത്തരം വിജയ് നൽകിയിരിക്കുകയാണ്. ‘ലിയോ’ ചിത്രത്തിന്റെ സക്സസ് മീറ്റിനിടെ ആണ് വിജയ് പ്രതികരിച്ചത്.(Vijay on Superstar Title Controversy)
“ഒരേയൊരു ‘പുരട്ചി തലൈവർ’, ഒരേയൊരു ‘പുരട്ചി കലൈഞ്ജർ ക്യാപ്റ്റൻ’, ഒരേയൊരു ‘ഉലകനായകൻ’, ഒരേയൊരു ‘സൂപ്പർസ്റ്റാർ’, ഒരേയൊരു ‘തല’… ജനങ്ങൾ രാജാക്കന്മാരാണ്, ഞാൻ അവരുടെ ‘ദളപതി’യാണ്,” എന്നായിരുന്നു വിജയ്‌യുടെ വാക്കുകൾ. ഒരു സ്രഷ്ടാവിന്റെ ഭാവനയുടെ ഉൽപന്നമെന്ന നിലയിൽ ലോകമെമ്പാടും സിനിമയെ കാണുന്നത് അങ്ങനെയാണ്. ഇതിലെ പോസിറ്റീവുകൾ മാത്രം എടുക്കുക, നെഗറ്റീവുകൾ ഉപേക്ഷിക്കുക.
എളുപ്പമുള്ളത് നേടുന്നവനല്ല യാഥാർത്ഥ നായകൻ. വലിയ ലക്ഷ്യങ്ങൾ ഉള്ളവനാണ് യഥാർത്ഥ നായകൻ എന്നാണ് വിജയ് പറഞ്ഞത്.സിനിമയെ ഒരു വിനോദ മാധ്യമായി മാത്രം കാണണമെന്നും ആരാധകരോടുള്ള പ്രസംഗത്തിൽ താരം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഫാൻഫൈറ്റുകളിൽ ഏർപ്പെടരുതെന്നും താരം അഭ്യർത്ഥിച്ചു. രാഷ്ട്രീയ പ്രവേശത്തെ സംബന്ധിച്ച് ചോദിച്ച ചോദ്യങ്ങൾക്കും വിജയ് മറുപടി പറഞ്ഞു. 2026നെക്കുറിച്ച് എന്തെങ്കിലും പറയൂ എന്ന അവതാരകരുടെ ചോദ്യത്തിന് ‘കപ്പ് മുഖ്യം ബിഗിലേ’ എന്ന സിനിമ ഡയലോഗ് ആയിരുന്നു മറുപടി.
Story Highlights: Vijay on Superstar Title Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here