Advertisement

ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ടിനുമുന്നിൽ പതറി ശ്രീലങ്ക; 358 റണ്‍സ് വിജയലക്ഷ്യം

November 2, 2023
Google News 2 minutes Read

ലോകകപ്പില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് 358 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്‍റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു.

ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ മധുശങ്ക ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കി. എന്നാൽ പിന്നീട് എത്തിയ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റി. 92 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോലി 88 റണ്‍സെടുത്തു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

രണ്ടാം വിക്കറ്റില്‍ 189 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. ശ്രേയസ് അയ്യര്‍ 56 പന്തില്‍ 82 റണ്‍സെടുത്തു. ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്ത് അവസാന പന്തില്‍ റണ്ണൗട്ടായി. ശ്രീലങ്കക്കായി ദില്‍ഷന്‍ മധുശങ്ക 80 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. ശ്രേയസ് മടങ്ങിയശേഷം ആക്രമണം ഏറ്റെടുത്ത ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്ത് ഇന്ത്യയെ 350 കടത്തി.

ശ്രീലങ്കക്കായി മധുശങ്ക 80 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ചമീര ഒരു വിക്കറ്റെടുത്തു. അതേസമയം ഏകദിന സെഞ്ചുറികളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ വിരാട് കോലി ഇനിയും കാത്തിരിക്കണം, ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ നടക്കുന്ന മത്സരത്തില്‍ സെഞ്ചുറി പ്രതീക്ഷ നല്‍കിയ കോലി 88 റണ്‍സെടുത്ത് പുറത്തായി.

ഏകദിനത്തില്‍ നിലവില്‍ സച്ചിന് 49ഉം കോലിക്ക് 48ഉം സെഞ്ച്വറികളാണുള്ളത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ തന്നെ സച്ചിന്‍റെ റെക്കോര്‍ഡിന് അരികിലെത്തിയിരുന്നു. 95 റണ്‍സെടുത്ത കോലി വിജയ സിക്സര്‍ നേടാനുള്ള ശ്രമത്തില്‍ സെഞ്ചുറിക്ക് അഞ്ച് റണ്‍സകലെ പുറത്താവുകയായിരുന്നു.

Story Highlights: world cup cricket india vs sri lanka live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here