കള്ളപ്പണം വെളുപ്പിക്കൽ കേസ്: രണ്ട് സംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

രണ്ട് സംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും ആണ് വ്യാപക റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് പരിശോധന.
‘ജൽ ജീവൻ മിഷൻ’ അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിലെ പരിശോധന. ജയ്പൂരിലെയും ദൗസയിലെയും മൊത്തം 25 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും എൻഫോഴ്സ്മെന്റ് സംഘം എത്തി. സെപ്റ്റംബറിലും കേന്ദ്ര ഏജൻസി റെയ്ഡുകൾ നടത്തിയിരുന്നു.
മഹാദേവ് വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഛത്തീസ്ഗഡിൽ റെയ്ഡ് നടക്കുന്നത്. അഞ്ച് സ്ഥലങ്ങളിലാണ് പരിശോധന. ദുർഗ്, റായ്പൂർ, ഭിലായ്, കോർബ, റായ്ഗഡ് എന്നിവിടങ്ങളിൽ റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് റെയ്ഡ് ആരംഭിച്ചത്. വിവിധയിടങ്ങളിൽ നിന്നായി കോടിക്കണക്കിന് രൂപ പിടിച്ചെടുത്തിട്ടുണ്ട്.
Story Highlights: ED Raids In Rajasthan and Chhattisgarh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here