ഗുട്ക ഉപയോഗിച്ചതിന് ടീച്ചർ ശാസിച്ചു, മനംനൊന്ത് പതിനേഴുകാരി ആത്മഹത്യ ചെയ്തതായി ആരോപണം

ഗുട്ക (പുകയില) ഉപയോഗിച്ചതിന് ടീച്ചർ ശാസിച്ച പതിനേഴുകാരി ആത്മഹത്യ ചെയ്തതായി ആരോപണം. ഉത്തർപ്രദേശിലെ മഹോബയിലാണ് സംഭവം. പിതാവിന്റെ മുന്നിൽ അപമാനിതയായതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്.
ബുധനാഴ്ചയാണ് സംഭവം. മഹോബയിലെ കബ്രായി ഏരിയയിലുള്ള ബദ്രി സിംഗ് കന്യ ഇന്റർ കോളജിലെ 11-ാം ക്ലാസ് വിദ്യാർത്ഥിനി അഞ്ജലി സാഹു(17) ആണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടി ഗുട്ക ഉപയോഗിക്കാറുണ്ടെന്ന് സ്കൂൾ അധികൃതർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് പെൺകുട്ടിയുടെ അച്ഛനെ സ്കൂളിലേക്ക് വിളിപ്പിച്ചത്.
മകൾ ഗുട്കയ്ക്ക് അടിമയായെന്നും ശീലം ഉപേക്ഷിക്കുന്നതുവരെ ക്ലാസിൽ കയറാൻ അനുവദിക്കില്ലെന്നും ടീച്ചർ പിതാവിനോട് പറഞ്ഞു. കൂടാതെ പിതാവിന്റെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ സ്കൂൾ ബാഗിൽ നിന്ന് ഗുട്ക പാക്കറ്റുകളും കണ്ടെത്തി. പിതാവിനൊപ്പം വീട്ടിലെത്തിൽ തിരിച്ചെത്തിയ കുട്ടി മുറിയിൽ കയറി വാതിൽ പൂട്ടി.
ഏറെ നേരം കഴിഞ്ഞിട്ടും പെൺകുട്ടി പുറത്ത് വരാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കാണുകയായിരുന്നു. കുട്ടിയെ താഴെയിറക്കി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Story Highlights: Shamed for chewing gutka by her teacher, girl commits suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here