Advertisement

ഛത്തീസ്ഗഡിൽ ബിജെപി നേതാവ് രത്തൻ ദുബെയ് കൊല്ലപ്പെട്ടു; മാവോയിസ്റ്റ് ആക്രമണമെന്ന് സംശയം

November 4, 2023
Google News 1 minute Read
Chhattisgarh BJP leader Ratan Dubey murdered

ഛത്തീസ്ഗഡിൽ ബിജെപി നേതാവ് രത്തൻ ദുബെയ് കൊല്ലപ്പെട്ടു. മാവോയിസ്റ്റ് ആക്രമണത്തിലാവാം രത്തൻ ദുബെയ് കൊല്ലപ്പെട്ടതെന്നാണ് സംശയം. നാരായൺ പൂർ ജില്ലയിൽ വെച്ചാണ് സംഭവമുണ്ടായത്.

കൊലപാതകത്തിന് പിന്നിൽ മാവോയിസ്റ്റ് ആക്രമണമാണോ എന്നത് അന്വേഷണത്തിനു ശേഷം മാത്രമേ സ്ഥിരീകരിക്കുവാൻ കഴിയൂ എന്ന് ബസ്തർ ഐ.ജി. സുന്ദർരാജ് പി വ്യക്തമാക്കുന്നു. വോട്ടെടുപ്പ് നടക്കാൻ മൂന്നുദിവസം ബാക്കി നിൽക്കെയാണ് ബിജെപി നേതാവ് രത്തൻ ദുബെ കൊല്ലപ്പെടുന്നത്. രത്തൻ ദുബെയുടെ മൃതദേഹം ഛത്തീസ്ഗഡിലെ നാരായൺപൂരിലെ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights: Chhattisgarh BJP leader Ratan Dubey murdered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here