Advertisement

മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ല; തൃശൂർ അതിരൂപതയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്; സുരേഷ് ഗോപി

November 4, 2023
Google News 3 minutes Read

തൃശൂർ അതിരൂപതയുടെ വിമർശനത്തിൽ മറുപടിയുമായി സുരേഷ് ഗോപി. മണിപ്പൂരിൽ താൻ പറഞ്ഞതിൽ മാറ്റമില്ല. സഭയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. തന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതല്ലെന്നും പിന്നില്‍ ആരെന്ന് തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു.(Suresh Gopis Reply to Thrissur Archdiocese criticism)

‘മറക്കില്ല മണിപ്പൂർ’ എന്ന തലക്കെട്ടിലാണ് ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെയും വിമർശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രത്തില്‍ എഴുതിയത്. ‘അങ്ങ് മണിപ്പൂരിലും യു.പിയിലുമൊന്നും നോക്കിനിൽക്കരുത്, അതു നോക്കാൻ അവിടെ ആണുങ്ങളുണ്ട്’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആണത്തമുണ്ടോയെന്ന് ലേഖനത്തിൽ ചോദ്യമുണ്ട്.തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങളില്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നും ലേഖനത്തില്‍ പരിഹസിക്കുന്നുണ്ട്.

Story Highlights: Suresh Gopis Reply to Thrissur Archdiocese criticism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here