Advertisement

മകളെ ട്രെയിൻ കയറ്റി തിരിച്ചിറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനുമിടയിൽപ്പെട്ട് പിതാവിന് ദാരുണാന്ത്യം

November 5, 2023
Google News 2 minutes Read
After dropping off daughter father dies while deboarding train

മകളെ ട്രെയിന്‍ കയറ്റി തിരിച്ചിറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനുമിടയില്‍പ്പെട്ട് പിതാവിന് ദാരുണാന്ത്യം. ആഗ്രയില്‍ രാജാ കി മാണ്ഡി റെയില്‍വേ സ്റ്റേഷിലാണ് സംഭവം. ആഗ്രയിലെ പ്രശസ്ത ലാപ്രോസ്‌കോപ്പിക് സര്‍ജന്‍ ഡോ. ലഖന്‍ സിംഗ് ഗാലവ് ആണ് മരിച്ചത്.

മകളെ ട്രെയിന്‍ കയറ്റിവിടാന്‍ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു ഡോ.ലഖന്‍. മകളെ അകത്താക്കിയ ശേഷം ട്രെയിന്‍ മുന്നോട്ടുനീങ്ങിയ സമയം പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടം. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ ലഖന്‍ കുടുങ്ങുകയായിരുന്നു.ദാരുണമായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Read Also: വീടിന് സമീപം നായ മലമൂത്രവിസര്‍ജ്ജനം നടത്തി; ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ പിറ്റ്ബുള്ളിനെ അഴിച്ചുവിട്ട് ക്രൂരത

Story Highlights: After dropping off daughter father dies while deboarding train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here