വീടിന് സമീപം നായ മലമൂത്രവിസര്‍ജ്ജനം നടത്തി; ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ പിറ്റ്ബുള്ളിനെ അഴിച്ചുവിട്ട് ക്രൂരത

ഡല്‍ഹിയില്‍ വളര്‍ത്തുനായ വീടിന് മുന്നില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത സ്ത്രീയ്ക്ക് നേരെ പിറ്റ്ബുള്ളിനെ അഴിച്ച് വിട്ട് ഉടമയുടെ ക്രൂരത. നോര്‍ത്ത് ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. സ്വരൂപ് നഗര്‍ സ്വദേശിയായ റിയ ദേവിക്കാണ് പിറ്റ് ബുള്ളിന്റെ ആക്രമണത്തില്‍ പരുക്കേറ്റത്.
റിയ ദേവിയുടെ വീടിന് മുന്നില്‍ അയല്‍വാസിയുടെ വളര്‍ത്തുനായ ദിവസവും മലമൂത്ര വിസര്‍ജനം നടത്തുമായിരുന്നു. ദിവസേന ഇതാവര്‍ത്തിച്ചതോടെ ഇതേക്കുറിച്ച് ഉടമയോട് സംസാരിച്ചു. നായയുടെ വിസര്‍ജന സ്ഥലം വീട്ടുപരിസരത്ത് നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ഉടമ നായയെ അഴിച്ചുവിട്ട് സ്ത്രീയെ ആക്രമിക്കുകയായിരുന്നു.
Read Also: യുപിയില്‍ തെരുവുകാള സ്‌കൂട്ടറില്‍ ഇടിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന് ദാരുണാന്ത്യം
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. റിയ ദേവിയുടെ മുഖത്തും കൈകളിലും കാലുകളിലും നായയുടെ കടിയേറ്റ് സാരമായി പരുക്കേറ്റു.
Story Highlights: Owner Unleashes Pitbull onto Woman Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here