Advertisement

യുപിയില്‍ തെരുവുകാള സ്‌കൂട്ടറില്‍ ഇടിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന് ദാരുണാന്ത്യം

November 5, 2023
Google News 3 minutes Read
Bajrang Dal Worker Dies After Stray Bulls hit with scooter

യുപിയില്‍ തെരുവുകാള സ്‌കൂട്ടറില്‍ ഇടിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ദാരുണസംഭവം. പ്രാദേശിക ബജ്റംഗ്ദള്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രഖര്‍ ശുക്ലയാണ് മരിച്ചത്. രണ്ട് കാളകള്‍ തമ്മിലുള്ള പോരിനിടെ പ്രഖര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് നേരെ കാളകള്‍ ആക്രമിക്കുകയായിരുന്നു.(Bajrang Dal Worker Dies After Stray Bulls hit with scooter)

സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ പോകവെ പാര്‍ക്കിന് സമീപം വച്ചാണ് അപകടം. കാളകളിലൊന്ന് പ്രഖറിന്റെ സ്‌കൂട്ടറിന് മുന്നിലേക്ക് ചാടുകയായിരുന്നു. പിന്നാലെ സ്‌കൂട്ടറില്‍ ഇടിച്ചുവീണു. അപകടം നടന്നയുടന്‍ തന്നെ പ്രഖറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read Also: ഛത്തീസ്ഗഡിൽ ബിജെപി നേതാവ് രത്തൻ ദുബെയ് കൊല്ലപ്പെട്ടു; മാവോയിസ്റ്റ് ആക്രമണമെന്ന് സംശയം

സംഭവത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രാദേശിക പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മൃഗങ്ങള്‍ ധാരാളമുണ്ടെന്നും ഇവയെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്നുമാണ് ആരോപണം. കാണ്‍പൂരില്‍ തെരുവ് മൃഗങ്ങള്‍ വാഹനത്തിന് കുറുകെ ചാടി ഇതിനുമുന്‍പും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Story Highlights: Bajrang Dal Worker Dies After Stray Bulls hit with scooter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here