”ജനങ്ങളുടെ സർവേയിൽ അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ സർക്കാരുണ്ടാകും”; കെ.സി വേണുഗോപാൽ

ജനങ്ങളുടെ സർവേയിൽ അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ സർക്കാരുണ്ടാകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. നരേന്ദ്ര മോദി ഭരണത്തിനെതിരായ ജനവികാരം പ്രകടമാണ്. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് മുന്നണി അധികാരത്തിലെത്തും. കോൺഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നേരിട്ട് വിലയിരുത്തിയതാണ്. മധ്യപ്രദേശിൽ കാറ്റ് കോൺഗ്രസിന് അനുകൂലം. ഛത്തീസ്ഗഡിൽ ഭരണതുടർച്ചയുണ്ടാകും. പരാജയഭീതിയിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ ബിജെപി വേട്ടയാടുന്നുവെന്നും കെ.സി വേണുഗോപാൽ.
തെലങ്കാനയിൽ കോൺഗ്രസ് വൻ മുന്നേറ്റമാണ് നടത്തുന്നത്. മികച്ച ഭരണമാണ് രാജസ്ഥാനിലുള്ളത്. അത് ജനങ്ങൾ അംഗീകരിക്കും. അഞ്ചിടത്തും കോൺഗ്രസിന് ഭരണം ലഭിക്കുമെന്നും കെ.സി വേണുഗോപാൽ.
Story Highlights: “Congress will have government in five states in people’s polls”; KC Venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here