കെ സി എ ബി എഫ് സി ഇന്റര്‍നാഷണല്‍ വോളിബോള്‍ ഫൈനല്‍: കെ എം സി സി ഷിഫാ അല്‍ ജസീറ ഹോസ്പിറ്റല്‍ ടീം വിജയിച്ചു

കെസിഎബിഎഫ്‌സി ഇന്റര്‍നാഷണല്‍ വോളിബോള്‍ 23 ടൂര്‍ണമെന്റിന്റെ അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍, കെ എം സി സി ഷിഫാ അല്‍ ജസീറ ഹോസ്പിറ്റല്‍ ടീം ഐ വൈ സി സി സ്‌പൈക്കേഴ്‌സ് ടീമിനെതീരെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് വിജയിച്ചു ടൂര്‍ണമെന്റ് ജേതാക്കളായി. സ്‌കോര്‍ : 25-15, 23-25, 23-25,27-25,15-9. ബെസ്റ്റ് പ്ലേയര്‍ ആയി കെ എം സി സി ഷിഫാ അല്‍ ജസീറ ഹോസ്പിറ്റല്‍ ടീമിലെ യാക്കൂബിനെ തിരഞ്ഞെടുത്തു. (KCA BFC International Volleyball Final: KMCC Shifa Al Jazeera Hospital Team Wins)
ബെസ്റ്റ് ഓള്‍റൗണ്ടര്‍ പുരസ്‌കാരത്തിന് ഐവൈ സിസി സ്‌പൈക്കേഴ്‌സ് ടീമിലെ ഖാലിദും ബെസ്റ്റ് സെറ്റര്‍ പുരസ്‌കാരത്തിന് കെ എം സി സി ഷിഫാ അല്‍ ജസീറ ഹോസ്പിറ്റല്‍ ടീമിലെ സാദിഖ് ജാഫറും അര്‍ഹനായി. സ്‌പോര്‍ട് സെക്രട്ടറി വിനോദ് ഡാനിയല്‍, ടൂര്‍ണ്ണമെന്റ് ചെയര്‍മാന്‍ കെപി ജോസ്, വൈസ് ചെയര്‍മാന്‍മാരായ രഞ്ജി മാത്യു, സിബി കൈതാരത്ത്, സിജി ഫിലിപ്പ്, കമ്മിറ്റി അംഗങ്ങളായ റേയ്‌സണ്‍ മാത്യു, റോയ് സി ആന്റണി, സുബിന്‍, റോയ് ജോസഫ്,നിതിന്‍, നൗഫല്‍, ടോണി, ലിജോ,വിഷ്ണുപ്രിയന്‍,അന്‍വര്‍, യഷ്വന്ത് ,ജോബി ജോര്‍ജ് ജയകുമാര്‍ എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ടൂര്‍ണമെന്റ് നിയന്ത്രിച്ചത്.
തുടര്‍ന്ന് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.കെസിഎ പ്രസിഡണ്ട് നിത്യന്‍ തോമസ്,വൈസ് പ്രസിഡന്റ് തോമസ് ജോണ്‍, ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി, ട്രഷറര്‍ അശോക് മാത്യു, മെമ്പര്‍ഷിപ്പ് സെക്രട്ടറി ജോയല്‍ ജോസ്, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ജിതിന്‍ ജോസ്, ലോഞ്ച് സെക്രട്ടറി രഞ്ജിത്ത് തോമസ്, സ്‌പോണ്‍സര്‍ഷിപ്പ് വിംഗ് ചെയര്‍മാന്‍ സേവി മാത്തുണ്ണി, ടൈറ്റില്‍ സ്‌പോണ്‍സര്‍ ബിഎഫ് സി ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ മിഥുന്‍ വിവേകാനന്ദന്‍, അല്‍ ഓസ്രാ മാനേജിംഗ് ഡയറക്ടര്‍ റഷീദ് പുതുശ്ശേരി,ഐസി ആര്‍ എഫ് അഡ്വൈസര്‍ അരുള്‍ദാസ് തോമസ്, എന്നിവരും മറ്റ് വിഷ്ടാതിഥികളും ചടങ്ങില്‍ സംബന്ധിച്ചു.
Story Highlights: KCA BFC International Volleyball Final: KMCC Shifa Al Jazeera Hospital Team Wins
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here