Advertisement

മഹാദേവ് ബെറ്റിങ് ആപ്പിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം; 22 വാതുവെപ്പ് ആപ്പുകള്‍ക്കും വിലക്ക്

November 5, 2023
Google News 2 minutes Read
Mahadev APP and 21 Online Betting Apps Banned

വിവാദമായ മഹാദേവ് ബെറ്റിങ് ആപ്പിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഐടി മന്ത്രാലയം. ഇ.ഡിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടിയെന്ന് ഐടി മന്ത്രാലയം അറിയിച്ചു. ഇഡിയുടെ അന്വേഷണത്തില്‍ ആപ്പിന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തനം കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ ഇ.ഡി അന്വേഷണം പുരോഗമിക്കുകയാണ്. (Mahadev APP and 21 Online Betting Apps Banned)

ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ വന്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഒന്നാണ് മഹാദേവ ബെറ്റിംഗ് ആപ്പ് കേസ്. 508 കോടി രൂപ ആപ്പ് പ്രമോട്ടര്‍മാര്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇഡിയുടെ വാദം. മഹാദേവ് അടക്കം 22 ആപ്പുകള്‍ക്കാണ് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിക്കാന്‍ എല്ലാവിധ അധികാരവുമുണ്ടായിട്ടും ഛത്തീസ്ഗഡ് സര്‍ക്കാര്‍ യാതൊരു നടപടിയും ആപ്പുകള്‍ക്കെതിരെ എടുത്തില്ലെന്ന് കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. റെഡ്ഡിയന്നപ്രെസ്റ്റോപ്രോ ഉള്‍പ്പെടെയുള്ള 22 ആപ്പുകളാണ് ഇപ്പോള്‍ വിലക്കിയിരിക്കുന്നത്.

Story Highlights: Mahadev APP and 21 Online Betting Apps Banned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here