Advertisement

വനംവകുപ്പ് നട്ടുവളർത്തിയ സസ്യം പാരയായി; പ്രതിരോധ നടപടികൾ ആരംഭിച്ചു

November 5, 2023
Google News 4 minutes Read
Senna cultivated by forest department is a threat to the forests of Wayanad and other states

സാമൂഹ്യവനവൽക്കരണത്തിൻറെ ഭാഗമായി വനംവകുപ്പ് തന്നെ നട്ടുവളർത്തിയ സെന്ന എന്ന സസ്യം വയനാടൻ കാടുകൾക്ക് പുറമെ മറ്റ് സംസ്ഥാനങ്ങൾക്കും ഭീഷണിയാകുന്നു. നീലഗിരി വനമേഖലയിലേക്കും കർണാടകയുടെ ഭാഗമായ വനപ്രദേശങ്ങളിലേക്ക് സെന്ന എന്ന അധിനിവേശ സസ്യം വേരുകൾ പടർത്തിയിരിക്കുകയാണ്. സർക്കാരിതര സംഘടനയായ ഫോറസ്റ്റ് ഫസ്റ്റിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികളും തുടരുന്നുണ്ട്. ( Senna cultivated by forest department is a threat to the forests of Wayanad and other states )

വനംവകുപ്പുദ്യോഗസ്ഥരുടെ അറിവില്ലായ്മയുടെ തിക്തഫലമാണ് മഞ്ഞനിറത്തിൽ പൂത്തുനിൽക്കുന്ന അധിനിവേശ സസ്യം. തെക്കനമേരിക്കയിൽ നിന്ന് കടന്നുവന്ന സെന്ന സാമൂഹിക വനവൽക്കരണത്തിൻറെ ഭാഗമായി വനംവകുപ്പ് തന്നെയാണ് മുത്തങ്ങ വനമേഖലയിലുൾപ്പെട്ട പൊൻകുഴിയിൽ വർഷങ്ങൾക്ക് മുമ്പെ നട്ടുപിടിപ്പിക്കുന്നത്. വേരുകൾ പടർത്തിയ ഇടത്തെല്ലാം മറ്റ് സസ്യജാലങ്ങളെ ഇല്ലാതാക്കുന്നുവെന്നതാണ് സെന്നയുടെ പ്രത്യേകത. അതുവഴി വനത്തിൻറെ ആവാസ വ്യവസ്ഥയെ തകർക്കുന്നു. ഇതിൻറെ വേരറുക്കുക എന്ന ദൌത്യം സർക്കാരിൻറെ സാമ്പത്തിക സഹായമില്ലാതെ നടപ്പാക്കുകയാണ് ഫോറസ്റ്റ് ഫസ്റ്റ് എന്ന സംഘടന. നൂറ്റിയറുപതേക്കറോളം പ്രദേശത്തെ സെന്ന നീക്കാൻ ഈ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. സെന്ന നീക്കം ചെയ്ത ഇടങ്ങളിലെല്ലാം വനം സ്വാഭാവികത വീണ്ടെടുക്കുന്നുണ്ട് എന്നതാണ് അനുഭവം.

വേരുകളിൽ നിന്ന് പോലും പടരാൻ ശേഷിയുള്ള സസ്യമായതിനാൽ ഉണക്കിക്കളയുകയോ പിഴുതുമാറ്റുകയോ ചെയ്യുകയാണ്. വയനാടൻ കാടുകൾക്കുമപ്പുറം ഹെക്ടർകണക്കിന് പ്രദേശങ്ങളിലേക്ക് പടർന്നിട്ടുണ്ട് സെന്ന. മഞ്ഞ നിറത്തിൽ പൂത്തുനിൽക്കുന്ന കാഴ്ച മനോഹരമെങ്കിലും മണ്ണിൻറെ നൈസർഗിക ഗുണങ്ങളില്ലാതാക്കുകയും നിർജലീകരണം വരുത്തുകയും ചെയ്യുന്നതോടെ വന്യമൃഗങ്ങളെയും സാരമായി ബാധിക്കുന്ന ഒന്നായി ഈ അധിനിവേശ സസ്യം മാറിയിട്ടുണ്ട്.

Story Highlights: Senna cultivated by forest department is a threat to the forests of Wayanad and other states

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here