ഇടുക്കി ശാന്തന്‍പാറയില്‍ ഉരുള്‍പൊട്ടല്‍; രണ്ടുവീടുകള്‍ക്ക് കേടുപാട്

ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ ഉരുള്‍പൊട്ടല്‍. രണ്ടു വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ആളപായമില്ല. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിക്കും. (Landslide at Idukki Santhanpara)
വൈകീട്ട് ഏഴ് മണി മുതല്‍ മേഖലയില്‍ ശക്തമായ മഴ പെയ്തിരുന്നു. 9 മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു. കച്ചറയില്‍ മിനി എന്നയാളുടെ വീട്ടിലേക്ക് മലവെള്ളം ഒലിച്ചെത്തുകയും സമീപത്തുണ്ടായിരുന്ന തോട് കരകവിഞ്ഞ് ഇവരുടെ വീടിനുള്ളിലേക്ക് കയറുകയുമായിരുന്നു. ഉടന്‍ തന്നെ വീട്ടിലുണ്ടായിരുന്നവര്‍ അയല്‍വാസികളെ സഹായത്തിനായി വിളിക്കുകയും നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയുമായിരുന്നു. കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ഫയര്‍ ഫോഴ്‌സെത്തുകയും വീടിന്റെ മേല്‍ക്കൂര നീക്കി വീട്ടുകാരെ പുറത്തെത്തിക്കുകയും ചെയ്തു.
പേത്തൊട്ടിയിലേക്ക് എത്തിപ്പെടാനുള്ള പാലത്തേയും കടന്ന് വെള്ളം കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ പ്രദേശത്ത് പുറത്തുനിന്നുള്ളവര്‍ക്ക് എത്തിപ്പെടാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പ്രദേശത്തുനിന്നും നിലവില്‍ ആറ് പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ മാറ്റേണ്ടതുണ്ടോയെന്നും അധികൃതര്‍ പരിശോധിച്ചുവരികയാണ്.
Story Highlights: Landslide at Idukki Santhanpara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here