Advertisement

ഛത്തീസ്ഗഡിലും മിസോറാമിലും മികച്ച പോളിംഗ്; പ്രതീക്ഷയോടെ രാഷ്ട്രീയ പാർട്ടികള്‍

November 7, 2023
Google News 2 minutes Read

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമിലും ഛത്തിസ്ഗഢിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായി. മിസോറാമിൽ 77.83 ശതമാനവും ഛത്തിസ്ഗഢിൽ 71.48 ശതമാനവുമാണ് പോളിങ്. മിസോറാമിൽ എംഎൻഎഫ് വീണ്ടും അധികാരത്തിൽ എത്തുമെന്ന് മുഖ്യമന്ത്രി സോറംതംഗ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഛത്തിസ്ഗഢിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും മാവോയിസ്റ്റ് ആക്രമണം റിപ്പോർട്ട് ചെയ്തു.

മിസോറാമിൽ രാവിലെ 7 മുതൽ 4 മണിവരെയാണ് പോളിംഗ് നിശ്ചയിച്ചിരുന്നതെങ്കിലും 5 മണിയോടെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. MNF – ZPM – കോൺഗ്രസ് ത്രികോണ മത്സരം വോട്ടെടുപ്പിലും പ്രതിഫലിച്ചു.
40 സീറ്റുകളിൽ 23 ഇടത്ത് മാത്രമാണ് ഇത്തവണ ബിജെപി മത്സരിച്ചത്.

എട്ടര ലക്ഷത്തിലേറെ വോട്ടർമാരുള്ള സംസ്ഥാനത്ത് 87 ശതമാനം ക്രിസ്ത്യൻ വിഭാഗക്കാരാണ്. മണിപ്പൂർ സംഘർഷമായിരുന്നു ഇവിടെ പ്രധാന പ്രചാരണ വിഷയം. സംസ്ഥാനത്ത്‌ തൂക്കു മന്ത്രിസഭ ഉണ്ടാകില്ലെന്നും, MNF തന്നെ ഭരണം നിലനിർത്തുമെന്നും മുഖ്യമന്ത്രി സോറംതംഗ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഛത്തീസ്ഗഡിൽ 20 മണ്ഡലങളിലാണ് വോട്ടെടുപ്പ് നടന്നത്. കനത്ത സുരക്ഷ ക്രമീകരണങ്ങൾക്കിടയിലും മാവോയിസ്റ്റ് ആക്രമണം ഉണ്ടായി. സുഖ്മയിൽ സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 4 സൈനികർക്ക് പരുക്കേറ്റു.

തോണ്ടമാർക മേഖലയിൽ പോളിംഗ്ബൂത്തിന് സമീപം മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു, CRPF, കോബ്ര വിഭാഗത്തിലെ ഇൻസ്പെക്ടർ ശ്രീകാന്തിനു പരുക്കേറ്റു

പ്രചരണം അവസാനഘട്ടത്തിലേക്ക് കടന്ന മധ്യപ്രദേശിലെ പ്രചാരണ റാലിയിൽ, തന്റെ പത്തുവർഷം നീണ്ട ഭരണത്തിൽ ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതികൾ അവസാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Story Highlights: Chhattisgarh, Mizoram assembly elections 2023 polling percentage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here