Advertisement

‘നിങ്ങൾ കെട്ടിപ്പൊക്കിയതൊക്കെ പൊളിഞ്ഞ് പോയില്ലേ’; യു.ഡി.എഫിനെ തോൽപ്പിക്കാൻ ആർക്കുമാവില്ലെന്ന് കെ സുധാകരൻ

November 7, 2023
Google News 1 minute Read
CPIM fear Oommen Chandy's name even after his death; K Sudhakaran

പാണക്കാടെത്തി ലീഗ് നേതാക്കളെ സന്ദർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. ലീഗുമായി സംസാരിച്ച് തീർക്കേണ്ട രാഷ്ട്രീയ പ്രശ്‌നങ്ങളൊന്നും ഇപ്പോൾ ഇല്ല. രാഷ്ട്രീയമായി ഒരു കാര്യങ്ങളുമില്ല . വരവിന് രാഷ്ട്രീയ ഉദ്ദേശമില്ല. കാലങ്ങളായുള്ള സൗഹൃദമാണ് ലീഗുമായുള്ളതെന്നും സുധാകരൻ പറഞ്ഞു. നിങ്ങൾ കെട്ടിപ്പൊക്കിയതൊക്കെ പൊളിഞ്ഞ് പോയില്ലേ.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ തോൽപ്പിക്കാൻ ആർക്കുമാവില്ല. വരാൻ പോകുന്ന തെരെഞ്ഞെടുപ്പിൽ തകർപ്പൻ ജയം കോൺഗ്രസിന് ലഭിക്കും. സിപിഐഎം നടത്തുന്ന തെറ്റായ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ ഞങ്ങൾ എത്തിക്കും. ആര്യാടൻ ഷൗക്കത്തിനെതിരെ യുള്ള നടപടികൾക്ക് പാർട്ടിക്ക് അകത്ത് സംവിധാനങ്ങൾ ഉണ്ട്. അത് അച്ചടക്ക സമിതി തീരുമാനിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

അതേസമയം പാണക്കാട്ടേത് സൗഹൃദ സന്ദർശനമാണെന്നും ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺ​ഗ്രസിനകത്ത് പ്രശ്നമുണ്ടായാലും ലീ​ഗിനകത്ത് പ്രശ്നമുണ്ടായാലും അതവർ തീർക്കും. രണ്ടും വ്യത്യസ്ഥ പാർട്ടികളാണ്. വർഷങ്ങളായി മുന്നോട്ട് പോവുന്ന മുന്നണിയാണ്. ഏത് പാർട്ടിയായാലും അവർക്ക് പ്രശ്നമുണ്ടായാലും പാർട്ടി നേതൃത്വം പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

സാധാരണ രീതിയിൽ ഉള്ള കൂടിക്കാഴ്ച മാത്രമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ചർച്ച ചെയ്തത് പാർലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മാത്രമാണ്. മലപ്പുറത്തെ കോൺഗ്രസ് ആഭ്യന്തര പ്രശ്നങ്ങൾ ചർച്ച ചെയ്തില്ല. ഇക്കാര്യത്തിൽ ലീഗ് ഇതുവരെ ഇടപെട്ടിട്ടുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Story Highlights: K Sudhakaran visited league leaders


.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here