ഒഐസിസി ദമ്മാം റീജ്യന്റെ കീഴിലുള്ള കിഴക്കൻ പ്രവിശ്യയിലെ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു
ഒഐസിസി ദമ്മാം റീജ്യന്റെ കീഴിലുള്ള കിഴക്കൻ പ്രവിശ്യയിലെ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു. പ്രവിശ്യയിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഓഐസിസി ജില്ലാ കമ്മിറ്റിയാണ് മലപ്പുറം ജില്ലാ കമ്മിറ്റി. ഗഫൂർ വണ്ടൂർ പ്രസിഡണ്ടും ഹമീദ് മരക്കാശ്ശേരി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും ഷൌക്കത്ത് അലി വെള്ളില ട്രഷററുയുമുള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്. ദമ്മാം ബദർ അൽ റാബി ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ റിട്ടേണിങ്ങ് ഓഫീസർമാരായ റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ. കെ. സലീം , സെക്രട്ടറി സക്കീർ ഹുസ്സൈൻ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മേൽഘടകങ്ങളിലേക്ക് ജില്ലയിൽ നിന്നുള്ള 10 പ്രതിനിധികളെയും 12 അംഗങ്ങൾ അടങ്ങുന്ന ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു. ഓഐസിസി ഗ്ലോബൽ വൈസ്പ്രസിഡണ്ട് സി. അബ്ദുൽ ഹമീദ് അവതരിപ്പിച്ച പാനൽ ജനറൽ ബോഡി യോഗം ഏകകണ്ഠമായി കരാഘോഷത്തോടെ പാസാക്കുകയായിരുന്നു. ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട്മാരായ അഹമദ് പുളിക്കൽ , സി. അബ്ദുൽ ഹമീദ്, റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, കരീം പരുത്തിക്കുന്നൻ, അബ്ബാസ് തറയിൽ , ഷിജില ഹമീദ്, ആസിഫ് താനൂർ, അൻവർ വണ്ടൂർ, ഷാഹിദ് കൊടിയേങ്ങൽ എന്നിവരാണ് മേൽഘടകത്തിലെക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ.
കേരളത്തിലും പുറത്തും കോൺഗ്രസ്സിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിന് സാധ്യമായതെല്ലാം ഈ പ്രവാസ ഭൂമിയിൽ നിന്ന് ചെയ്യണമെന്നും കമ്മിറ്റി രൂപീകരണത്തിന് ശേഷം ചേർന്ന ആദ്യ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു.
മറ്റ് ഭാരവാഹികളായി റസാക്ക് നഹ ( വൈസ് പ്രസിഡണ്ട് ) , അഷ്റഫ് കൊണ്ടോട്ടി ( വൈസ് പ്രസിഡണ്ട് ). ഷാഹിദ് കൊടിയേങ്ങൽ ( വൈസ് പ്രസിഡണ്ട് ) അബ്ദുല്ല തൊടിക ( ജനറൽ സെക്രട്ടറി ) നഫീർ തറമ്മൽ ( ജനറൽ സെക്രട്ടറി ) എന്നിവരെയും സെക്രട്ടറിമാരായി അബൂബക്കർ സിദ്ദീഖ്. എ. പി. , ഫൈസൽ ബാബു, ഹാരിസ് പുലിക്കോട്ടിൽ, റഫീഖ് നൈതല്ലൂർ എന്നിവരെയും ജോ. ട്രഷറർ ആയി മുസ്തഫ യെയും തിരഞ്ഞെടുത്ത യോഗത്തിൽ മുഹമ്മദ് മുസ്തഫ, സുനീർ എൻ. പി., നാദിർ അബ്ദുൽ നസീർ, മുഹമ്മദ് ജാഫർ, വിജു കാഞൂക്കാരൻ, അബ്ദുൽ നിസാർ, മുഹമ്മദ് ഇഖ്ബാൽ, റിയാസ് നെടുവാഞ്ചേരി നവാസ് വെള്ളിയേങ്ങര, ജെയേഷ് പാറമ്മൽ, മുഹമ്മദ് നിജാസ്, നൌഷാദ് നരിമടക്കൽ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. പ്രസിഡണ്ട് ഗഫൂർ വണ്ടൂരിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .
Story Highlights: OICC Malappuram District Committee of Eastern Province
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here