Advertisement

ആലപ്പുഴ പിടിക്കുമെന്ന് പദ്മജ വേണുഗോപാൽ; കെ.സി വേണുഗോപാൽ മത്സരിച്ചേക്കുമെന്ന സൂചനയോ?

November 7, 2023
Google News 2 minutes Read

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റും യുഡിഎഫ് നേടുമെന്നാണ് കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞത്. ഇത്തവണ ആലപ്പുഴയും നേടി ഇരുപതും തികയ്ക്കുമെന്ന് പറയുന്നതിൽ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇപ്പോഴിതാ ആലപ്പുഴ ഇത്തവണ പിടിക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. കെ സി വേണുഗോപാലിന്റെ ചിത്രവും പോസ്റ്റിലുണ്ട്. ‘യുഡിഎഫ് ഒരുങ്ങിയിറങ്ങി, ആലപ്പുഴ പിടിക്കും’ എന്നാണ് പോസ്റ്റിലുള്ളത്.

എന്നാൽ കെ സി വേണുഗോപാലിന്റെ ചിത്രം കണ്ടതോടെ പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. അതിൽ ഏറ്റവും കൂടുതൽ ഉയർന്നുവരുന്നത് കെ സി ആലപ്പുഴയിൽ മത്സരിക്കുമോയെന്ന ചോദ്യമാണ്.

കെസി അന്ന് ആലപ്പുഴ നിന്നിരുന്നെങ്കിൽ സീറ്റ് കിട്ടുമായിരുന്നു, അത് നഷ്ടമാക്കാൻ കാരണം അദ്ദേഹം തന്നെ ആണെന്നാണ് പലരുടെയും അഭിപ്രായം. എന്തായിരുന്നു കഴിഞ്ഞ ഇലക്ഷനിൽ അദ്ദേഹം മത്സരിക്കാഞ്ഞത്?, കെ സിയുടെ സിറ്റിംഗ് മണ്ഡലമായിരുന്നില്ലേയെന്നാണ് മറ്റുചില കമന്റുകൾ.
എന്തായാലും പദ്മജ വേണുഗോപാലിന്റെ പുതിയ പോസ്റ്റ് കണ്ടതോടെ ആലപ്പുഴയിൽ പല പ്രതീക്ഷകളും അഭിപ്രായങ്ങളും മുന്നോട്ടുവരികയാണ്.

യുഡിഎഫിന് കഴിഞ്ഞതവണ നഷ്ടപ്പെട്ട ആലപ്പുഴ പിടിച്ചെടുക്കാൻ കെ.സി വേണുഗോപാൽ വരണമെന്ന ആഗ്രഹം പാർട്ടിയിൽ സജീവമാണ്. കർമമണ്ഡലമായിരുന്ന ആലപ്പുഴയാണോ ജന്മനാടായ കണ്ണൂരാണോ കെ.സി തിരഞ്ഞെടുക്കുകയെന്ന വ്യക്തമല്ല. രാജ്യസഭാംഗമായ കെ.സി മത്സരിക്കുന്ന കാര്യത്തിലും മനസുതുറന്നിട്ടില്ല.

Story Highlights: Padmaja Venugopal facebook post about Alappuzha election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here