‘മോഹന്‍ലാലിനെ കാണണം’, ബെംഗളൂരുവിൽ റോഡിൽ കിടന്ന് ആരാധകൻ; വീഡിയോ വൈറൽ

ഇന്നലെ ബെംഗളൂരുവില്‍ മോഹന്‍ലാലിനെ കാണാനെത്തിയത് വന്‍ ആരാധകക്കൂട്ടം. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനാണ് മോഹന്‍ലാല്‍ ബെംഗളൂരുവില്‍ എത്തിയത്. ഉദ്ഘാടന സ്ഥലത്തുനിന്നുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.(want see Mohanlal fan lying on road in bengaluru)
പരിപാടി കഴിഞ്ഞ് കാറിൽ കയറിയ മോഹൻലാലിനെ കാണണം എന്നാവശ്യവുമായി ഒരു ആരാധകൻ റോഡിൽ കിടക്കുകയായിരുന്നു. സുരക്ഷാ ചുമതലയിലുള്ളവരും പൊലീസും ചേർന്ന് ഇയാളെ വഴിയിൽ നിന്നും എടുത്തു മാറ്റുന്ന വീഡിയോയും പുറത്തു വന്നു.
ബ്ലാക്ക് സ്യൂട്ടും കോട്ടും അണിഞ്ഞ് സ്റ്റൈലിഷായാണ് മോഹൻലാൽ ബംഗളൂരുവിൽ എത്തിയത്. കന്നഡിയിലാണ് താരം തന്റെ പ്രസംഗം ആരംഭിച്ചത്. മലയാള സിനിമകള്‍ മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ഇപ്പോള്‍ ബെംഗളൂരുവില്‍ റിലീസ് ചെയ്യുന്നത്. വാരാന്ത്യ ദിനങ്ങളില്‍ മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയുമാണ് മലയാള ചിത്രങ്ങള്‍ക്ക് ലഭിക്കാറ്. രണ്ട് ചിത്രങ്ങളിലാണ് ഈ വര്‍ഷം ഇതുവരെ മോഹന്‍ലാലിനെ സിനിമാപ്രേമികള്‍ സ്ക്രീനില്‍ കണ്ടത്.
അതേസമയം വമ്പൻ റിലീസുകളാണ് മോഹൻലാലിന്റേതായി ഒരുങ്ങുന്നത്. ജീത്തു ജോസഫ് ചിത്രം നേര്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ, ജീത്തു ജോസഫിന്റെ തന്നെ റാം, പൃഥ്വിരാജ് സുകുമാരന്റെ എമ്പുരാൻ, ജോഷിയുടെ റമ്പാൻ എന്നിവയ്ക്കൊപ്പം മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റമായ ബറോസും മലയാളത്തിൽ മോഹൻലാലിന്റെ അപ്കമിംഗ് റിലീസുകളാണ്.
Story Highlights: want see Mohanlal fan lying on road in bengaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here