Advertisement

‘സജി ചെറിയാൻ കരുതുന്നത് അദ്ദേഹത്തിന് സ്ത്രീധനം കിട്ടിയ പണം കൊണ്ടാണ് തമിഴ്‌നാട്ടിൽ നിന്നും അരി എത്തിക്കുന്നതെന്നാണ്; BJP നേതാവ് എൻ ഹരി

November 8, 2023
Google News 2 minutes Read
Saji cherian- n hari

മന്ത്രി സജി ചെറിയാനെതിരെ ബിജെപി മധ്യ മേഖലാ പ്രസിഡണ്ട് എൻ ഹരി. കർഷകരുടെ പണം കൊണ്ട് ശമ്പളവും പെൻഷനും വാങ്ങി, ഉണ്ട് ഉറങ്ങി നടക്കുന്ന സജി ചെറിയാൻ ഇപ്പോഴും കരുതുന്നത് സജി ചെറിയാന് സ്ത്രീധനം കിട്ടിയ പണം കൊണ്ടാണ് തമിഴ്‌നാട്ടിൽ നിന്നും അരി എത്തിക്കുന്നതെന്നാണെന്ന് എൻ ഹരി വിമർശിച്ചു. വേലിചാടിയ പശുവാണ് മന്ത്രി സജി ചെറിയാൻ, കർഷകരുടെ കൊലുകൊണ്ട് ചാവുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കാനില്ലെന്നും തമിഴ്‌നാട്ടിൽ അരിയുള്ളിടത്തോളം കാലം കേരളത്തിൽ ആരും പട്ടിണി കിടക്കില്ലെന്നും മന്ത്രി പരാമർശിച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപി നേതാവ് രം​ഗത്തെത്തിയത്. കർഷകരെയും കൃഷിയെയും പുച്ഛിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത, ഭരണഘടനയെ പോലും മാനിക്കാത്ത സജി ചെറിയാൻ രാജി വെച്ച് കർഷകരോട് മാപ്പ് പറയാൻ തയ്യാറാകണം എന്ന് എൻ ഹരി ആവശ്യപ്പെട്ടു.

എൻ ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കർഷകരുടെ പണം കൊണ്ട് ശമ്പളവും പെൻഷനും വാങ്ങി, ഉണ്ട് ഉറങ്ങി നടക്കുന്ന സജി ചെറിയാൻ ഇപ്പോഴും കരുതുന്നത് ‘സജി ചെറിയാന് സ്ത്രീധനം കിട്ടിയ പണം കൊണ്ടാണ് തമിഴ്‌നാട്ടിൽ നിന്നും അരി എത്തിക്കുന്നതെന്ന്.

വേലിചാടിയ പശുവാണ് മന്ത്രി സജി ചെറിയാൻ, കർഷകരുടെ കൊലുകൊണ്ട് ചാവുന്ന കാലം വിദൂരമല്ല. കേരളത്തിലെ നെൽവയലുകളും തണ്ണീർ തടങ്ങളും സംരക്ഷിക്കാൻ സമരം നടത്തുകയും അധികാരത്തിലേറുമ്പോൾ കേരളത്തിലെ നെൽകർഷകർ ഉൾപ്പെടെയുള്ളവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കിരാത ഭരണമാണ് സിപിഎമ്മിന്റെത് എന്ന് പറയാതെ നിർവ്വാഹമില്ല.

കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണികണ്ടെത്താൻ സിയാൽ മാതൃകയിൽ കമ്പിനി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച കൃഷി മന്ത്രി പി പ്രസാദിനെ അരികിൽ ഇരുത്തി ‘ ഇവിടെ കൃഷിചെയ്തില്ലെങ്കിലും കുഴപ്പമില്ലന്ന് കർഷകരെ നോക്കി വെല്ലുവിളിച്ച മന്ത്രി സജി ചെറിയാൻ വാസ്തവത്തിൽ അപമാനിച്ചത് സംസ്ഥാനത്തെ ലക്ഷകണക്കിന് കർഷകരെയാണ്.

സപ്ലൈക്കൊവഴി സംഭരിച്ച നെല്ലിന്റെ വിലയിനത്തിൽ ഇപ്പോഴും കർഷകർക്ക് കോടികൾ കൊടുക്കാൻ ഉള്ളപ്പോഴാണ് തമിഴ്നാട്ടിൽ നിന്നും നെല്ല് ഇറക്കുമതി ചെയ്യുന്ന കാലം വരെ കേരളം പട്ടിണി കിടക്കേണ്ടി വരില്ലന്ന് സജി ചെറിയാൻ പറയുന്നത്. ഞാൻ അടക്കമുള്ള ഈ നാട്ടിലെ സാധാരണക്കാരുടെ പണം കൊണ്ട് ശമ്പളവും പെൻഷനും വാങ്ങി, ഉണ്ട് ഉറങ്ങി നടക്കുന്ന സജി ചെറിയാൻ ഇപ്പോഴും കരുതുന്നത് ‘സജി ചെറിയാന് സ്ത്രീധനം കിട്ടിയ പണം കൊണ്ടാണ് തമിഴ്‌നാട്ടിൽ നിന്നും അരി എത്തിക്കുന്നതെന്ന്,’ നൂറുകണക്കിന് പാട ശേഖര സമിതികൾ ഇപ്പോഴും സിപിഎമ്മിന്റെ ചൂഷണങ്ങൾക്ക് വിധേയരായി കൃഷി ഉപേക്ഷിച്ചു മറ്റ് തൊഴിൽ തേടി പോകുന്നതിന്റെ ഫലമാണ് വൻ വില കൊടുത്ത് കേരളത്തിലെ സാധാരണക്കാർ തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കൊണ്ടുവരുന്ന ഗുണനിലവാരം ഇല്ലാത്ത അരി വാങ്ങി ഭക്ഷിക്കുന്നതെന്ന് സജി ചെറിയാന് ഇപ്പോഴും മനസിലായിട്ടില്ല. സംസ്ഥാന ഖജനാവിൽ നിന്ന് പണം മുടക്കി കൃഷിപഠിക്കാൻ രാജ്യം വിടുന്ന സിപിഎം കർഷകതൊഴിലാളി നേതാക്കൾക്കും ഇപ്പോഴും നേരം വെളുത്തിട്ടില്ല,.

നെൽ വയലുകൾ നികത്തിയും കായൽ കയ്യേറിയും കുന്നുകൾ ഇടിച്ചും ഇടതു പക്ഷം നടത്തുന്ന വികസനം കേരളത്തെ മരണക്കയത്തിലേക്കാണ് തള്ളി വിടുന്നതെന്ന് ഗാഡ്ഗിലിന്റെയും കസ്തൂരി രംഗന്റെയും റിപ്പോർട്ടിൽ തന്നെ പറയുമ്പോഴാണ് കർഷകരോടും കൃഷിയോടുമുള്ള സജി ചെറിയാന്റെ പുച്ഛവും പരിഹാസവും.

അന്ന്യ സംസ്ഥാനങ്ങളിൽ നിന്ന് അരിയും പച്ചക്കറിയും ഇറക്കുമതി ചെയ്ത് ജനങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടുകയും ഇല്ലാത്ത കൃഷിയെ കുറിച്ച് വിദേശ യാത്ര നടത്തുകയും വാഗ്ദാനങ്ങൾ മാത്രം തരികയും ചെയ്യുന്ന കൃഷിമന്ത്രി പ്രസാദിനെ സ്ഥാന ഭ്രഷ്ടനാക്കി കൃഷിവകുപ്പ് എന്നൊരു വകുപ്പ് തന്നെ നീക്കണമെന്നാണ് പറയാനുള്ളത്.

കർഷകരെയും കൃഷിയെയും പുച്ഛിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത’ ഭരണഘടനയെ പോലും മാനിക്കാത്ത സജി ചെറിയാൻ രാജി വെച്ച് കർഷകരോട് മാപ്പ് പറയാൻ തയ്യാറാകണം എന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്.

Story Highlights: BJP leader N Hari against Minister Saji Cherian

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here