അഭിഭാഷകനെ കാണണം, പൊലീസ് കസ്റ്റഡിയിലെടുത്തത് തെറ്റായ രീതിയില്‍; അറസ്റ്റിലായ മാവോയിസ്റ്റ് അനീഷ്
പൊലീസിനെതിരെ അറസ്റ്റിലായ മാവോയിസ്റ്റ് അനീഷ്. പൊലീസ് കസ്റ്റഡിയിലെടുത്തത് തെറ്റായ രീതിയിലാണെന്നും അഭിഭാഷകനെ കാണണമെന്നും അനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. 2017ന് മുന്‍പ് കേരളത്തിലെ മാവോവാദി സംഘത്തിനൊപ്പം ചേര്‍ന്നയാളാണ് അനീഷെന്ന് പൊലീസ് അറിയിച്ചു. തമിഴ്‌നാട് ക്യു ബ്രാഞ്ചും അന്വേഷണം നടത്തിവരികയായിരുന്നു.
ആക്രമണം നടത്തിവരുന്ന മാവോയിസ്റ്റിന് സഹായം നല്‍കി വരുന്നയാളാണ് അനീഷ്. ഇന്നലെ വൈകിട്ട് അഞ്ചു മണിക്കാണ് അനീഷിനെ പൊലീസ് പിടികൂടുന്നത്. കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് മാധ്യമങ്ങളോട് അനീഷ് പ്രതികരിച്ചത്. മധുരയിലുള്ള അഭിഭാഷകനെ കാണണമെന്ന് അനീഷ് പറഞ്ഞു. അതേസമയം അനീഷിനെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. നാളെ കസ്റ്റഡി അപേക്ഷ പരിഗണിക്കും.
Story Highlights: Maoist Aneesh against Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here