മനുഷ്യക്കടത്ത്: രാജ്യവ്യാപകമായി എൻഐഎ റെയ്ഡ്

രാജ്യവ്യാപകമായി എൻഐഎ റെയ്ഡ്. എട്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പരിശോധന നടക്കുന്നത്. മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം എന്നാണ് റിപ്പോർട്ട്.
ത്രിപുര, അസം, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാട്, തെലങ്കാന, ഹരിയാന, പുതുച്ചേരി, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. റെയ്ഡുകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ശ്രീലങ്കൻ പൗരന്മാരെ ഇന്ത്യയിൽ അനധികൃതമായി താമസിച്ചതുമായി ബന്ധപ്പെട്ട് ഫെഡറൽ ഏജൻസി കഴിഞ്ഞ മാസം തമിഴ്നാട്ടിൽ നിന്നുള്ള മൊഹമ്മദ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ റെയ്ഡിന് ഈ കേസുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
Story Highlights: NIA carries out nationwide raids over human trafficking cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here