‘പാർലമെന്റിൽ സമരത്തിന് മുഖ്യമന്ത്രി’; കേരളത്തോട് കേന്ദ്രത്തിന് അവഗണനയെന്ന് ഇ പി ജയരാജൻ

കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനത്തിനെതിരെ ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സമരം നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തിരുവനന്തപുരത്ത് എൽഡിഎഫ് മുന്നണി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരിയിലാണ് പാർലമെന്റിൽ പ്രതിഷേധ സമരം. മുഴുവൻ എൽഎഡിഎഫ് എംഎൽഎമാരും എംപിമാരും ഈ പ്രക്ഷോഭത്തിൽ പങ്കെടുക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.(Pinarayi Vijayan Protest Against Central govt Anti Kerala Policies)
18 യുഡിഎഫ് എംപിമാർ ഇവിടെ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഇവരാരും കേരളത്തോട് കാട്ടുന്ന അവഗണനക്കെതിരെ ഒരു ഇടപെടലും നടത്തുന്നില്ല. മുഖ്യമന്ത്രിയുടെ യോഗത്തിൽ ആവശ്യപ്പെട്ടിട്ടും യുഡിഎഫ് എംപിമാർ മുഖം തിരിച്ച് നിൽക്കുകയാണ്. കേരളം കൊടുക്കുന്ന നിവേദനത്തിൽ ഒപ്പിടാൻ പോലും എംപിമാർ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Also: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കേന്ദ്രം കേരളത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും നൽകുന്നില്ലെന്ന് ഇപി പറഞ്ഞു. 58000 കോടി രൂപയുടെ സഹായം കേന്ദ്രം നിഷേധിക്കുകയാണ്. കേരളത്തിൽ കുടിശിക പിരിക്കുന്നില്ലെന്നത് തെറ്റായ നിരീക്ഷണമാണ്. ഇഎംഎസ് സർക്കാരിന്റെ കാലം മുതലുള്ള കുടിശിക മുഴുവൻ കൂട്ടി കേരളം കുടിശിക പിരിക്കുന്നില്ലെന്ന് പറയുന്നത് കേരളത്തെ കുറ്റപ്പെടുത്താനാണ്.
കേരള വിരുദ്ധർക്ക് മാത്രമേ അതിന് സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.കേരളീയം പരിപാടി വൻ വിജയമായിരുന്നുവെന്ന് ഇടതുമുന്നണി വിലയിരുത്തി. കേരളം ഇനിയും വളരേണ്ടതുണ്ടെന്നും അതിന് എല്ലാ പിന്തുണയും എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ഇടതുമുന്നണി യോഗത്തിന് ശേഷം കൺവീനർ ഇപി ജയരാജൻ പറഞ്ഞു.
Story Highlights: Pinarayi Vijayan Protest Against Central govt Anti Kerala Policies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here