Advertisement

ഹരിയാന വിഷ മദ്യദുരന്തം: മരണം 19 ആയി, 7 പേർ അറസ്റ്റിൽ

November 11, 2023
Google News 1 minute Read
19 Dead After Consuming Toxic Liquor In Haryana; 7 Arrested

ഹരിയാനയിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. യമുനാ നഗറിലാണ് സംഭവം. കോൺഗ്രസ്, ജനനായക ജനതാ പാർട്ടി നേതാക്കളുടെ മക്കളടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യവിൽപ്പനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പൊലീസ് നടപടി.

യമുനാനഗറിലെ മണ്ടേബാരി, പഞ്ചേതോ കാ മജ്‌ര, ഫൂസ്‌ഗഡ്, സരൺ ഗ്രാമത്തിലും അംബാല ജില്ലയിലുമാണ് മരണങ്ങൾ സംഭവിച്ചത്. വിഷ മദ്യദുരന്തത്തിൽ മനോഹർലാൽ ഖട്ടർ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സമാന സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മദ്യദുരന്തം തടയുന്നതിൽ ഹരിയാന സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ഇതുവരെ ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു കോൺഗ്രസ് നേതാവിന്റെയും ജനനായക് ജനതാ പാർട്ടി (ജെജെപി) നേതാവിന്റെയും മക്കൾ ഇതിൽ ഉൾപ്പെടുന്നു. മദ്യവിൽപ്പനക്കാർക്കെതിരെ തുറന്ന് പറയാൻ ഗ്രാമവാസികൾക്ക് ഭയമാണെന്നും റെയ്ഡ് പുരോഗമിക്കുകയാണെന്നും പൊലീസ്. വ്യാജ മദ്യം തയ്യാറാക്കാന്‍ ഉപയോഗിച്ച 14 ഡ്രമ്മുകള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

Story Highlights: 19 Dead After Consuming Toxic Liquor In Haryana; 7 Arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here