Advertisement

കേന്ദ്രം നൽകുന്ന തുകയെങ്കിലും കർഷകർക്ക് കൊടുത്തിരുന്നെങ്കിൽ ഈ ആത്മഹത്യ ഒഴിവാക്കാമായിരുന്നു: കെ. സുരേന്ദ്രൻ

November 11, 2023
Google News 3 minutes Read

കുട്ടനാട്ടിൽ നെൽ കർഷകൻ ആത്മഹത്യ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്രം നൽകുന്ന തുക സർക്കാർ വകമാറ്റി ചെലവഴിക്കുന്നു. കർഷക ആത്മഹത്യയുടെ കാരണക്കാർ സർക്കാരെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.(K Surendran Against Pinarayi govt. on farmer suicide)

ഇത്ര ക്രൂരമായ, മനസാക്ഷിയില്ലാത്ത മുഖ്യമന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ല. മുഖ്യമന്ത്രി ഇതിന് ഉത്തരം നൽകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേന്ദ്രം അനുവദിക്കുന്ന തുകയെങ്കിലും സർക്കാർ കർഷകർക്ക് കൊടുത്തിരുന്നെങ്കിൽ ഈ ആത്മഹത്യകളൊന്നും തന്നെ കേരളത്തിൽ നടക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രം അനുവദിക്കുന്ന നെല്ലിന്റെ വിലയിൽ നാലിൽ മൂന്ന് ഭാഗവും നൽകുന്നത് കേന്ദ്രമാണ്.ഈ തുക കർഷകർക്ക് നേരിട്ട് കൊടുക്കാതെ സർക്കാർ അത് വകമാറ്റി ചെലവഴിക്കുകയാണ്. എന്നിട്ട് കർഷകരോട് ബാങ്കിൽ നിന്ന് ലോണെടുക്കണമെന്ന് പറയുകയാണ്. അങ്ങനെ കർഷകരെടുക്കുന്ന ലോൺ സർക്കാർ തിരിച്ചടയ്‌ക്കുന്നില്ല. ഇതുകാരണം തുടർകൃഷിക്ക് ബാങ്കുകൾ വീണ്ടും ലോൺ കൊടുക്കുന്നില്ലെന്നതാണ് പച്ചയായ സത്യം.

Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്

ആലപ്പുഴ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത രോഗിക്ക് കാര്യമായ ചികിത്സ ലഭിച്ചില്ല. ആശുപത്രി ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ കർഷകന്റെ ജീവൻ രക്ഷിക്കാമായിരുന്നു.സർക്കാരിന്റെ മനസാക്ഷിയില്ലാത്ത നയങ്ങളാണ് കർഷകന്റെ ആത്മഹത്യക്ക് പിന്നിൽ. മുഖ്യമന്ത്രി ഇതിന് ഉത്തരം നൽകണം.

ചെഗുവേരയുടെ പേരിൽ ചെസ് മാച്ചിന് 85 ലക്ഷം രൂപ, കോടികൾ ചെലവാക്കി ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കാതെ ഇട്ടിരിക്കുന്നു. കേരളീയത്തിന് ചെലവഴിക്കാൻ പണമുണ്ട് എന്നാൽ കർഷകന് നൽകാനില്ല എന്നതാണ് ഇവിടുത്തെ സ്ഥിതിയെന്നും സുരേന്ദ്രൻ പറഞ്ഞു.

Story Highlights: K Surendran Against Pinarayi govt. on farmer suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here