‘2016 ന് ശേഷം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എട്ടുമടങ്ങ് വർധിച്ചു’; സൈനികരെ പ്രശംസിച്ച് പ്രധാനമന്ത്രി

സൈനികരെ പ്രശംസിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി.സൈനികർ ഹിമാലയം പോലെ പതറാതെ നിൽക്കുന്ന കാലത്തോളം ഇന്ത്യ സുരക്ഷിതമാണ്. 2016 ന് ശേഷം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എട്ടുമടങ്ങ് വർധിച്ചു. ആഭ്യന്തര പ്രതിരോധ ഉത്പാദനം ഒരു ലക്ഷം കോടി രൂപയുടെതായെന്നും നരേന്ദ്ര മോദി പറഞ്ഞു.(Narendra Modi Celebrates Diwali with Soldiers)
ഹിമാചൽ പ്രദേശിലെ സൈനികരോടൊപ്പം ദീപാവലി പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷിച്ചു. ഇന്ത്യ-ചൈന അതിർത്തി ഗ്രാമമായ ലാപ്ച്ചയിലെ സൈനികരോടൊപ്പമാണ് മോദിയുടെ ദീപാവലി ആഘോഷം. ദീപാവലി ആഘോഷിക്കുന്ന രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു.
Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്
അതേസമയം, ചിരാതുകള്‍ തെളിയിച്ചും പൂജകളും പ്രാർത്ഥനകളുമായും ദീപാവലി കെങ്കേമമാക്കുകയാണ് ഉത്തരേന്ത്യ. ഇത്തവണയും സൈനികരോടൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. 2014 ൽ പ്രധാനമന്ത്രി പദത്തിലെത്തിയത് മുതൽ മോദിയുടെ എല്ലാ ദീപാവലിയും സൈനികരോടൊപ്പമാണ്. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ നൗഷേരയിലെ സൈനികരോടൊപ്പമായിരുന്നു മോദിയുടെ ദീപാവലി ആഘോഷം.
Story Highlights: Narendra Modi Celebrates Diwali with Soldiers