അപരാജിത കുതിപ്പ് തുടരാൻ ഇന്ത്യ; എതിരാളികൾ നെതർലാൻഡ്സ്

ഏകദിന ലോകകപ്പിൽ തുടർച്ചയായ ഒമ്പതാം ജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്ന് ഇറങ്ങും. നെതർലൻഡ്സാണ് എതിരാളികൾ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം.
ലോകകപ്പിൽ മികച്ച ഫോമിലാണ് രോഹിത് ശർമയും കൂട്ടരും. ലീഗ് ഘട്ടത്തിൽ തോൽവിയറിയാതെ മുന്നേറിയ ഇന്ത്യ എട്ടിൽ എട്ടും ജയിച്ച് 16 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കോലി കരിയറിലെ 50–ാം ഏകദിന സെഞ്ച്വറി തികയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവിശ്വസനീയ വിജയം കൈവരിച്ച ഡച്ചുകാർ പക്ഷേ ലീഗ് ഘട്ടം അവസാനിക്കുമ്പോൾ പട്ടികയിൽ ഏറ്റവും താഴെയായി. ഇന്ത്യയ്‌ക്കെതിരെ ഇന്ന് ജയിക്കുകയാണെങ്കിൽ നെതർലാൻഡ്‌സ് എട്ടാം സ്ഥാനത്തെത്തും. മാത്രമല്ല ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടാനും ഡച്ചുകാർക്ക് കഴിയും.
Story Highlights: World Cup: India vs Netherlands
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here