Advertisement

പ്രതിയ്ക്ക് വേണ്ടി ഹാജരായത് എന്തടിസ്ഥാനത്തില്‍? ലോകായുക്തയിലെ സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയുടെ വിമര്‍ശനം

November 13, 2023
Google News 2 minutes Read
High Court

ലോകായുക്തയിലെ സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ എതിര്‍കക്ഷിയായ കേസില്‍ പ്രതിഭാഗത്തിനായി ഹാജരായതിനാണ് സര്‍ക്കാര്‍ അഭിഭാഷകന് വിമര്‍ശനം നേരിടേണ്ടി വന്നത്.മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചത് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിമര്‍ശനം. 9High Court criticizes government lawyer in Lokayukta)

കെ.എം.എബ്രഹാമിനായി ഹാജരായത് ലോകയുക്തയിലെ നിലവിലെ സീനിയര്‍ സര്‍ക്കാര്‍ പ്ലീഡര്‍ എസ്.ചന്ദ്രശേഖരന്‍ നായര്‍ ആയിരുന്നു. പ്രതിക്ക് വേണ്ടി ഹാജരായത് എന്തടിസ്ഥാനത്തിലെന്ന് ഹൈക്കോടതി ചോദ്യമുന്നയിച്ചു. സാധാരണഗതിയില്‍ ഇത്തരം നടപടി ഉണ്ടാകാറില്ലെന്നും അഭിഭാഷകന്‍ തന്നെ ഇക്കാര്യം വിശദീകരിക്കട്ടെയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി ഹൈക്കോടതി ഡിസംബര്‍ 4 ലേക്ക് മാറ്റി.

Story Highlights: High Court criticizes government lawyer in Lokayukta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here