Advertisement

ഖലിസ്ഥാനികള്‍ തമ്മില്‍ കാനഡയില്‍ ഗ്യാങ് വാര്‍; 11കാരന്‍ ഉള്‍പ്പടെ 3 പേര്‍ കൊല്ലപ്പെട്ടു

November 14, 2023
Google News 2 minutes Read
Gang war spreads in Canada 3 died including children

ഖലിസ്ഥാനികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ കാനഡയില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് ഇന്ത്യന്‍ വംശജരായ കാനേഡിയര്‍മാനര്‍ കൊല്ലപ്പെട്ടു. എഡ്‌മോണ്ടനിലും ടൊറന്റോയിലുമായാണ് കൊലപാതകങ്ങള്‍ നടക്കുന്നത്.
കാനഡയിലെ സിഖ്/ പഞ്ചാബി വംശജര്‍ക്കിടയിലാണ് സംഘട്ടനം നടക്കുന്നത്. കാനഡിയലെ ബ്രദേഴ്‌സ് കീപ്പേഴ്‌സ് എന്ന സംഘത്തിന്റെ ഭാഗമായ 41കാരന്‍ ഹര്‍പ്രീത് സിംഗ് ഉപ്പല്‍ കൊല്ലപ്പെട്ടതിന്റെ വിഡിയോ എഡ്മന്റണ്‍ പൊലീസ് സര്‍വീസ് പുറത്തുവിട്ടു.

നംവബര്‍9നാണ് ഹര്‍പ്രീത് സിംഗ് ഉപ്പലും 11 കാരനായ മകനും വെടിയേറ്റ് കൊല്ലപ്പെട്ടത്. കാറില്‍ വച്ചായിരുന്നു കൊലപാതകം. വെടിയേറ്റ ഉടനെ ഉപ്പല്‍ കൊല്ലപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മകന്റെ മരണം. കറുത്ത ബിഎംഡബ്ല്യു എസ് യുവിലായിരുന്നു പ്രതികള്‍ എത്തിയതെന്ന് ഉപ്പലിന്റെ കൊലപാതകത്തിന് പിന്നാലെ പൊലീസ് പ്രതികരിച്ചു. കാറില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികള്‍ ഉപ്പലിന്റെ കാര്‍ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു. 2021ലും ഉപ്പലിനും കുടുംബത്തിനും നേരെ കൊലപാതക ശ്രമം നടന്നിരുന്നു.

വിയന്ന കണ്‍വെന്‍ഷന്‍ ധാരണകള്‍ ലംഘിച്ചു; നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരായ ആരോപണം ആവർത്തിച്ച് കാനഡRead Also:

യുണൈറ്റഡ് നേഷന്‍സ് എന്നുപേരുള്ള സംഘത്തിലെ അംഗമെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഇന്ത്യന്‍ വംശജന്‍ പരംവീര്‍ ചാഹില്‍ കഴിഞ്ഞയാഴ്ചയാണ് കൊല്ലപ്പെട്ടത്. വാന്‍കൂവറിലെ പാര്‍ക്കിങ് ഗ്യാരേജില്‍ വച്ച് 27കാരനായ പരംവീര്‍ വെടിയേറ്റ് മരിക്കുകയായിരുന്നു.

ബി.സി ഗ്യാങ് വാറുമായും ബ്രിട്ടീഷ് കൊളംബിയയിലെ സംഘവുമായി ബന്ധപ്പെട്ട വെടിവയ്പ്പുകളുമായി കൂടടിച്ചേര്‍ത്താണ് കനേഡിയന്‍മാധ്യമങ്ങള്‍ ഈ സംഭവങ്ങളെ വിശേഷിപ്പിച്ചത്. ഈ ഗ്യാങ് വാര്‍ സംഘങ്ങളില്‍ ചിലത് മാത്രമാണ് ബ്രദേഴ്‌സ് കീപ്പേഴ്‌സ്, യുണൈറ്റഡ് നേഷന്‍സ്, റെഡ് സ്‌കോര്‍പിയോണ്‍ കാങ് തുടങ്ങിയവ.

Story Highlights: Gang war spreads in Canada 3 died including children

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here