ഇന്ത്യ-ന്യൂസിലൻഡ് സെമിപ്പോര്; ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് മുൻതൂക്കം; വാംഖഡയിലെ ടോസിലെ കണക്ക്

ഐസിസി ഏകദിന ലോകകപ്പിലെ സെമിപ്പോരിനായി ഇന്ത്യയ്ക്കും ന്യൂസിലൻഡിനും മത്സരത്തിലെ ടോസും നിർണായകമാകും. മുംബൈ വാഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഈ ലോകകപ്പിലെ അഞ്ചാം മത്സരത്തിനാണ് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്നത്. എന്നാൽ ഇവിടെ ഇതുവരെ നടന്ന നാലു മത്സരങ്ങിലും മൂന്നിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരായിരുന്നു.
ഒരു തവണ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത് വാഖഡെയിൽ ജയം നേടിയിട്ടുള്ളത്. അതിനാൽ തന്നെ നാളത്തെ സെമിയിൽ ടോസ് നിർണായകമാകുമെന്നുറപ്പ്. മുംബൈയിലെ ആദ്യ മൂന്ന് കളികളിലും സ്കോർ 350 കടന്നപ്പോൾ നാലാം മത്സരത്തിൽ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ചത്. എന്നാൽ ആ വിജയവും അതിശയപ്പിക്കുന്ന ഒന്നാണ്.
അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയയും തമ്മിലാണ് വാഖഡെയിൽ അവസാനം ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 291 റൺസ് നേടിയപ്പോൾ 91-7ലേക്ക് പതുങ്ങിയ ഓസീസ് മാക്സ്‌വെല്ലിൻറെ അവിശ്വസനീയ ഇരട്ടസെഞ്ചുറിയിലാണ് ജയിച്ചു കയറിയത്. കണക്കിലെ കളികൾ നോക്കുമ്പോൾ മുംബൈയിൽ ടോസ് നേടുന്ന ടീം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യതയും.
Story Highlights: India vs New zealand semi ICC ODI World cup 2023 mumbai wankhede stadium
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here